
കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ തുക തിരികെ നൽകണമെന്ന് കുമ്മനം രാജശേഖരൻ. ഗുരുവായൂർ ക്ഷേത്ര വരുമാനവും സ്വത്തും മറ്റ് ആവശ്യങ്ങൾക്കുപയോഗിക്കാൻ പാടില്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. മാനേജിങ് കമ്മറ്റി സംസ്ഥാന സർക്കാരിന് നൽകിയ 5 കൊടി ക്ഷേത്രത്തിന് തന്നെ സർക്കാർ മടക്കികൊടുക്കണം എന്നും കുമ്മനം രാജശേഖരൻ പിള്ള. സർക്കാർ നൽകാത്ത പക്ഷം ക്ഷേത്ര മാനേജിങ് കമ്മറ്റിയുടെ അംഗങ്ങൾ നഷ്ടം വന്ന തുക ക്ഷേത്രത്തിന് തിരികെ നൽകണമെന്നും കുമ്മനം പറഞ്ഞു.
ഗുരുവായൂർ ക്ഷേത്ര സ്വത്ത് ക്ഷേത്രേതര കാര്യങ്ങൾക്ക് നൽകുന്നതിൽ തെറ്റില്ലെന്ന ക്ഷേത്രം മാനേജിങ് കമ്മറ്റീടെ നിലപാട് ഭക്തജന ദ്രോഹവും ക്ഷേത്ര വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര വരുമാനം ക്ഷേത്രത്തിന്റേതല്ലാത്ത പൊതുവായ ആവശ്യങ്ങൾക്ക് ചെലവിടുന്നത്. ക്ഷേത്ര സങ്കല്പത്തിന്റെ ലംഘനമാണ്. ഇത് ഭരണഘടനാവകാശ സ്വാതന്ത്ര്യങ്ങളുടെ അടക്കം ലംഘനമായേ കാണാനാവൂയെന്നും കുമ്മനം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം
രംഗത്തെത്തിയത് ആളുകളിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലാണ് കമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് വിശ്വാസികൾ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം അഞ്ചു കോടി രൂപ സർക്കാരിന് നൽകിയതിനെതിരെ തീവ്ര വർഗ്ഗീയ പ്രചരണവുമായി ബിജെപി പ്രവർത്തകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.