
തിരുവനന്തപുരം : കേരളത്തിലെ 8 ജില്ലകൾ കോവിഡ് വെെറസ് ബാധയിൽ നിന്ന് മുക്തമായതായി മുഖ്യമന്ത്രി. വാർത്ത സമ്മേളനത്തിലാണ് മ പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, ജില്ലകളാണ് രോഗമുക്തി നേടിയത്.
ഇന്ന് കോവിഡ് മുക്തമായ 6 പേർ ചികിത്സയിൽ കഴിഞ്ഞത് കോട്ടയത്താണ്. ഇതിൽ ഒരാൾ ഇടുക്കി സ്വദേശിയാണ്. പത്തനംതിട്ടയിൽ ഒരാളും രോഗ മുക്തി നേടി. ഇനി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത് 30 പേരാണെന്നും. മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
502 പേര്‍ക്കാണ് തുവരെ കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 14,670 പേരാണ്. 268 പേര്‍ ആശുപത്രികളിലും. 14,402 പേര്‍ വീടുകളിലുമാണ്. കേരളത്തിലെ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞത് സംസ്ഥാനത്തിന് ഏറേ ആശ്വാസകാരമാണ്.