
ദുബായ്: സന്നദ്ധ സേവനം നടത്തുന്നതിനിടെ കൊറോണ ബാധിച്ച മലയാളിയായ വൊളണ്ടിയർക്ക് അടക്കം സമ്മാനവുമായി ശൈഖ്മുഹമ്മദ് ഫൌണ്ടേഷന്‍.
ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൗണ്ടേഷൻ ആദരത്തിനാണ് മലയാളിയായ യുവാവ് അര്‍ഹനായത്. ദുബായ്ലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകൻ ആയ നസീര്‍ വാടാനപ്പള്ളിക്കാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൌണ്ടേഷന്റെ ആദരം.
പ്രവാസികൾക്ക് ഇടയിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന് സജീവ സേവനം ചെയ്യുക ആയിരുന്ന നസീറിന് ഏതാനും ദിവസം മുമ്പാണ് കൊവിഡ് 19 ബാധിച്ചത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ദുബായ് പോലീസിന്റെ അടക്കം നേതൃത്വത്തിലാണ് വൊളണ്ടിയര്‍മാരെ അണിനിരത്തി ഏകോപിപ്പിക്കുന്നത്. അതേസമയം തനിക്ക് ലഭിച്ചത് ഏറ്റവും വലിയ അംഗീകാരമാണെന്ന് നസീര്‍ ഈ അംഗീകാരത്തേക്കുറിച്ച് പ്രതികരിക്കുന്നത്.
ദുബായ് പോലീസ് സെക്യൂരിറ്റി വിംഗിന്റെ കൂടെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സായി സേവനമനുഷ്ടിക്കുമ്പോൾ…
Dikirim oleh Naseer Vatanappally – Social Worker in Dubai pada Rabu, 06 Mei 2020