
കൊച്ചി: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നടൻ ഷൈന്‍ ടോം ചാക്കോ. ഗവണ്‍മെന്റിന് നല്ലരീതിയില്‍ കോവിഡ് പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാന്‍ സാധിക്കുന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയെ സ്വകാര്യ വത്കരിക്കാത്ത കാരണം കൊണ്ടുകൂടിയാണെന്നും സെെൻ ടോം പറഞ്ഞു.
മികച്ച ആരോഗ്യ പ്രവര്‍ത്തകരും ഭരണാധികാരികളും, സംസ്ഥാനത്തിന്റെ കരുത്താണ്. നിപ്പ പോലുള്ള മഹാമാരി അതിജീവിച്ച അനുഭവ സമ്പത്ത് സംസ്ഥാനത്തിന് ഗുണകരമായതായും ഷെെൻ പറഞ്ഞു.
വലിയ ടെക്‌നോളജി അമേരിക്കയില്‍ ഉണ്ടെന്ന് പറയുമ്പോഴും അവര്‍ക്കുപോലും സാധിക്കാത്ത കാര്യമാണ് കേരളത്തില്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് പോലും കണ്‍ട്രോള്‍ ചെയ്യാന്‍ ആകാത്ത കാര്യം കൊച്ചു കേരളത്തിനുസാധിച്ചു.
ഈ സമയത്തും രാഷ്ട്രീയം കളിക്കുന്ന ആളുകൾ സ്വയം അപഹാസ്യാരാകുന്നതായും. അവരെ ജനങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നുമുണ്ടെന്ന് ഷെെൻ ടോം പറഞ്ഞതായി. ബിഗ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു