
കോട്ടയം: കേരളത്തിൽ നിന്ന് ഒടുവിൽ ലിയയും ഡേവിഡും സ്വദേശത്തേക്ക് മടങ്ങുങ്ങുന്നു. ഏകദേശം അമ്പത് ദിവസം പിന്നിട്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇവർ കേരളത്തിന് നന്ദി പറഞ്ഞു മടങ്ങുന്നത്. മാര്‍ച്ചിൽ കേരളത്തിലെത്തിയ ഇവർ മാര്‍ച്ച് 15ന് യാത്രക്കിടെയാണ് സുരക്ഷയുടെ ഭാഗമായി ആരോഗ്യ പ്രവൃത്തികർ ക്വാറന്റൈന് നിര്‍ദേശിച്ചത്.
പാലായിലേ ജനറല്‍ ആശുപത്രിയിൽ നിന്ന് നിരീക്ഷണത്തിൽ കഴിയാനുള്ള താമസസ്ഥലം കണ്ടെത്താന്‍ ജില്ല ഭരണകൂടം ശ്രമിക്കുന്നതിനിടെ പേരൂര്‍ കാസാമരിയ സ്പിരിച്വാലിറ്റി അധികൃതരാണ് ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഫ്രാന്‍സില്‍ നിന്ന് വന്ന ദമ്പതികള്‍ക്കും ഇവര്‍ക്കും താമസവും ഭക്ഷണവും ഇവർ ഉറപ്പാക്കി. തുടർന്ന് സാമ്പിള്‍ പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
നിര്‍ദേശപ്രകാരം ഉള്ള ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം പൂര്‍ത്തിയാക്കിയെങ്കിലും രാജ്യത്ത് ലോക്ഡൗണ്‍ തുടര്‍ന്നതോടെ ഇവരുടെ യാത്ര മുടങ്ങി. ഏപ്രില്‍ പകുതിയോടെ ഫ്രാന്‍സിലേക്ക് ആദ്യ സംഘം മടങ്ങിയെങ്കിലും ഇവരുടെ കാത്തിരിപ്പ് വീണ്ടും നീണ്ടു.
കോട്ടയത്തുനിന്നും ബുധനാഴ്ചരാത്രി റോഡുമാര്‍ഗം ബംഗളൂരുവിലേക്ക് മടങ്ങിയ ഇവര്‍ വെള്ളിയാഴ്ച അവിടെനിന്ന് രാവിലെയുള്ള വിമാനത്തില്‍ സ്പെയിനിലേക്ക് തിരിക്കും. ഇവിടം മറ്റൊരു വീടുപോലെ ആയിരുന്നു എന്നും. ഇവിടെ അനുഭവിച്ച ആതിഥ്യത്തിനും സുരക്ഷിതത്വത്തിനും ജില്ലയിലെ ഭരണകൂടത്തിനും കാസാമരിയ ജീവനക്കാർക്കും വൈദികര്‍ക്കും. കേരളത്തിനും ഇവർ നന്ദി പറഞ്ഞു.