
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും ഫലം കാണുന്നു. ഇന്ന് സംസ്ഥാനത്ത് പുതിയതായി ഒരു കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കോവിഡ് അവലോകന യോഗത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന 5 പേരുടെ ഫലമിന്ന് നെഗറ്റീവായതായും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂർ നിന്നും 3 പേരുടെയും കാസർഗോഡ് നിന്ന് 2 പേരുടെയും പുതിയ കോവിഡ് ഫലമാണ് നെഗറ്റീവായത്.
25 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ കോവിഡ് ചികിത്സയിലുള്ളത്. 474 പേർ ഇതുവരെ കോവിഡ് രോഗമുക്തരായി
സംസ്ഥാനത്തിന്ന് പുതിയ ഹോട്ട് സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിൽ നിലവിൽ 33 ഹോട്ട് സ്പോട്ടുകളാണ് ആകെ ഉള്ളത്. അതേസമയം 56 സ്ഥലങ്ങളെ ഹോട്ട്‌സ്പോട്ടിൽ നിന്നും ഒഴിവാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുതിയ ഹോട്ട് സ്പോട്ടുകൾ
എറണാകുളം
എടക്കാട്ടുവയൽ- (വാർഡ് 14)
ഇടുക്കി
ഏലപ്പാറ വാർഡ് 11, 12, 13
ശാന്തൻപാറ വാർഡ് 8
വണ്ടൻമേട് വാർഡ് 12, 14
കണ്ണൂർ
പാട്യം, ഏഴോം, കൂത്തുപറമ്പ്, കതിരൂർ, കോട്ടയം (മലബാർ), മോകേരി, പാനൂർ, കുന്നത്തുപറമ്പ്, പാപ്പിനിശേരി, പെരളശ്ശേരി (എല്ലാ വാർഡുകളും)
കാസർകോട്
ചെമ്മനാട് 22
ചെങ്ങള വാർഡ് 17, 18
കൊല്ലം
തൃക്കറുവ വാർഡ് 9, 10, 12, 13
പുനലൂർ വാർഡ് 17
കോട്ടയം
മണർക്കാട് വാർഡ് 10, 16
കോട്ടയം വാർഡ് 2, 18
പനച്ചിക്കാട് വാർഡ് 16
വെല്ലൂർ വാർഡ് 5
കോഴിക്കോട്
കോഴിക്കോട് വാർഡ് 42, 43, 44, 45, 54, 55, 56
പാലക്കാട്
കുഴൽമന്ദം വാർഡ് 10, 11, 15
തേൻകുറിശ്ശി വാർഡ് 15, 12
തിരുവനന്തപുരം നെയ്യാറ്റിൻകര (വാർഡ്1, 2, 3, 4, 5, 37, 40, 41, 42, 43, 44)
വർക്കല 16, 17
വയനാട്
അമ്പലവയൽ മാങ്ങോട് കോളനി
മാനന്തവാടി എല്ലാ വാർഡുകളും
എടവക എല്ലാ വാർഡുകളും
മീനങ്ങാടി വാർഡ് 8, 9, 10, 17
തിരുനെല്ലി എല്ലാ വാർഡുകളും
എടവക എല്ലാ വാർഡുകളും
വെള്ളമുണ്ട വാർഡ് 9, 10, 11, 12