
തിരുവനന്തപുരം: കോവിഡിന് എതിരായ പോരാട്ടത്തില്‍ ലോകത്ത് തന്നെ മുന്‍നിരയിൽ നിന്ന വനിതകളെ ആദരിക്കാനായി ലൈഫ്സ്‌റ്റൈല്‍ ഫാഷൻ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വാരിയേഴ്സ് പതിപ്പിൽ കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും.
ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ ഫാഷൻ ആൻ ലൈഫ്സ്‌റ്റൈല്‍ മാഗസിനാണ് വോഗ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ അടക്കം മികവ് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ ആരോഗ്യ മന്ത്രിയെ മാഗസിൻ സീരീസിലേക്ക് തെരഞ്ഞെടുത്തത്.
കേരളത്തെ മഹാവ്യാധിയില്‍ നിന്നും മോചിപ്പിക്കുന്ന ആരോഗ്യ മന്ത്രി എന്ന തലക്കെട്ടോടെയാണ് ആരോഗ്യ മന്ത്രിയെ കുറിച്ചുള്ള ലേഖനം. നിപ്പയ്ക്ക് ശേഷം, പൊതുജന ആരോഗ്യമെന്ന ലക്ഷ്യവുമായി കോവിഡുമായുള്ള യുദ്ധത്തില്‍ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി മുന്നിട്ട് നില്‍ക്കുന്നു എന്നും വോഗിന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ആരോഗ്യ മന്ത്രി എന്ന നിലയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ ആണ് ഷൈലജ ടീച്ചർ നേരിടുന്നതെന്നും. അധ്യാപികയായിൽ നിന്ന് ആരോഗ്യമന്ത്രി എന്ന നിലയില്‍ ശെെലജ ടീച്ചർ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണ്. കൊറോണയെ പ്രതിരോധിക്കുന്ന കേരളത്തിന്റെ മോഡല്‍ പ്രശംസിക്കപ്പെടുന്നതായും ലേഖനത്തിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്ന് നിപ വൈറസ് ബാധയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ അടക്കം ആരോഗ്യ മന്ത്രി വിജയിച്ചു എന്നും പറയുന്നു. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ ഏറ്റവും മികച്ച രീതിയിലുള്ള സംഭാവനകൾ നൽകിയതാണ് ശെെലജ ടീച്ചറെ പട്ടികയില്‍ വോഗ് ഉള്‍പ്പെടുത്താന്‍ കാരണം
മാഗസിന്റെ ഓൺലൈൻ എഡിഷനിൽ വന്ന ആരോഗ്യ മന്ത്രിയെ കുറിച്ചുള്ള ചെറിയ ആർട്ടിക്കിൾ ഇവിടെ വായിക്കാം
Pic credit: vogue