
തിരുവനന്തപുരം: കൊവിഡ് വെെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കിറ്റുകള്‍ നാളെ മുതൽ സംസ്ഥാന തലത്തിൽ വിതരണം ചെയ്യും. നീല കളർ റേഷനകാര്‍ഡ് ഉടമകള്‍ക്കാണ് നാളെ വിതരണം ചെയ്യുക
റേഷൻകാര്‍ഡിന്റെ നമ്പർ അടിസ്ഥാനത്തിൽ അവസാന അടക്കം കണക്കാക്കിയാണ് വിതരണം ചെയ്യുക. തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. മെയ് 15 ആം തിയതി മുതല്‍ മുന്‍ഗണന ഇതര വിഭാഗത്തിന് കിറ്റ് വിതരണം ചെയ്യും (വെള്ള റേഷൻ കാര്‍ഡുകള്‍ക്ക്)
ആയിരം രൂപ പൊതുവിപണിയിൽ വില വരുന്ന സാധനങ്ങളാണ് കിറ്റിൽ നൽകുക. ആട്ട 2 കിലോ, മഞ്ഞൾ പൊടി, മുകളക് പൊടി, മല്ലി പൊടി, ഗോൾഡ് വിന്നർ എണ്ണ, അര ലിറ്റർ വെളിച്ചെണ്ണ, കായപ്പൊടി, ലെെഫോയി സോപ്പ്, സൺലെെറ്റ് സോപ്പ്, ഉപ്പ് , ഉലുവ , കടുക് , പരിപ്പ് , പഞ്ചസാര, ഉഴുന്ന് , കടല , ചെറുപയർ , സൂജിഗോതമ്പ് എന്നിവ കിറ്റിൽ ലഭിക്കും.