
കൊച്ചി: പ്രവാസികളുമായി പുറപ്പെട്ട ആദ്യ വിമാനം നെടുമ്പാശേരിയിൽ എത്തി. മലയാളികളുമായി അബുദാബിയില്‍ നിന്നാണ് എയർ ഇന്ത്യ വിമാനം ഏതാനും മണിക്കൂറുകൾ മുൻപ് പുറപ്പെട്ടത്. രാത്രി പത്തേകാലോടെയാണ് വിമാനം നെടുമ്പാശേരിയിൽ പറന്നിറങ്ങിയത്. 171 യാത്രക്കാരുമായാണ് വിമാനത്തീത്തിൽ ഉള്ളത്.
യാത്രക്കാരുടെ ശരീര താപനില ടെമ്പറേച്ചര്‍ മീറ്റർ വച്ച് വിമാനത്താവളത്തില്‍ തന്നെ പരിശോധിക്കും. തുടർന്ന് വിമാനത്തില്‍ നിന്നും 30 പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായിട്ടാണ് പുറത്തെത്തിക്കുകയെന്നാണ് സൂചനകൾ. പ്രവാസികളെ അവരുടെ ജില്ലകളിലേക്ക് എത്തിക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്.
രണ്ട് തവണ ബാഗുകൾ അടക്കം അണുനശീകരണം നടത്തും. തുടർന്ന് കെഎസ്ആര്‍ടിസിയുടെ ബസുകളിൽ വിമാനത്താവളത്തില്‍ നിന്ന്. എറണാകുളത്ത് നിന്നുള്ളവരെ കളമശേരിയിലെ ക്വാറന്റൈന്‍ പോയിന്റിലേക്ക് മാറ്റും. അബുദാബിയിൽ വന്ന വിമാനത്തിൽ നാൽപതിന് മുകളിൽ ഗർഭിണികളും 4 കുഞ്ഞുങ്ങളും ഉണ്ട്. തിരികെ നാട്ടിലേക്ക് എത്താൻ രജിസ്റ്റർ ചെയ്ത ആളുകളിൽ പ്രായമായവർക്കും ഗർഭിണികൾക്കും രോഗികൾക്കും മുൻഗണന നൽകിയിരുന്നു.
കോവിഡ് ബാധയില്ലെന്ന് റാപ്പിഡ് ടെസ്റ്റ് അടക്കം നടത്തി ഉറപ്പിച്ച ശേഷമാണ് ഇവരെ വിമാനത്തിൽ കയറാൻ അനുമതി നൽകിയത്. അതേസമയം, നെടുമ്പാശേരിയിൽ തെർമൽ സ്കാനർ അടക്കം വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് അത് വഴി വീണ്ടും ഇവരെ പരിശോധിക്കുന്നുണ്ട്. വിദേശത്തു നിന്ന് വന്നവർക്ക് 14 ദിവസമാണ് സംസ്ഥാന സർക്കാർ നിരീക്ഷണം നിർദ്ദേശിച്ചിരിക്കുന്നത്.