
തിരുവനന്തപുരം: കേരള പൊലീസിന്‍റേയും സംസ്ഥാന സർക്കാരിന്റേയും നിലവിലെ സാഹചര്യത്തിലുള്ള എമർജൻസി ആവിശ്യങ്ങൾക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് ഹൃദയം പറന്നെത്തും.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കായി തിരുവനന്തപുരത്തു നിന്നാണ് ഹൃദയം എറണാകുളത്തേക്ക് കൊണ്ടു പോവുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഹെലി ആംബുലന്‍ലസിലാണ്.
സംസ്ഥാന പോലീസ് ഹെലികോപ്റ്ററിന്റെ കന്നി ദൗത്യമാണിത്. രാവിലെ ഏഴുമണിയോടെ കൊച്ചിലിസി ആശുപത്രിയില്‍ നിന്നും ഡോക്ടർ ജോസ് ചാക്കോയുടെ നേതൃത്വത്തിലാണ് വിദഗ്ധ സംഘം ആനന്ദപുരിയിലേക്ക് തിരിച്ചിട്ടുണ്ട്.
കിംസില്‍ ആശുപത്രിയിൽ മസ്തിഷ്‌കമരണം സംഭവിച്ച അമ്പതുവയസുകാരിയുടെ ഹൃദയവുമായാണ് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളത്തേക്ക് എയര്‍ ആംബുലന്‍സ് തിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. കിംസ് ആശുപത്രിയിൽ രാവിലെ 11 മണിയോടെയാണ് ശസ്ത്രക്രിയ നടക്കുകയെന്നാണ് റിപ്പോർട്ട്.