
പയ്യന്നൂർ: രാമന്തളിയിലെ അന്യസംസ്ഥാന തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചതിൽ ലോക്കൽ പോലീസ് അന്വേഷണം ഊർജിതമാക്കി. തൊഴിലാളികളെ സ്ഥലത്ത് പ്രതിഷേധത്തിന് ഇറക്കിയ കരാറുകാരന്റെയും. സോഷ്യൽ മീഡിയയിൽ കൂടി വ്യാപകമായി വ്യാജപ്രചാരണം നടത്തിയ 14 പേർക്കെതിരേയും പോലീസ് കേസെടുത്തു.
സംഭവത്തിൽ ലീഗ് പ്രവർത്തകരുടെ അടക്കം പേരിലാണ് കേസെടുത്തത്. തൊഴിലാളികളെ കൊണ്ട് വരുന്ന കരാറുകാരൻ മുഹമ്മദ് ഷെയ്ഖ്, ലീഗ് പ്രവർത്തകരായ പി എസ് ഷാനിദ്, ജലീല്‍ രാമന്തളി. ഖമറുദ്ദീന്‍ ഉസ്മാന്‍, ഇസ്മയിൽ, കെ.സി സമീര്‍, അബ്ദുള്‍ നാസൃ, ഇസ്മയില്‍, തല്‍ഹ അബ്ദുള്‍ ഗഫൂര്‍, ആസിഫ്, റസാഖ്, മുഫസില മന്‍സൂര്‍, എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിച്ച രാമന്തളിന്യൂസ്, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കെതിരെയുമേണ് പോലീസ് കേസെടുത്തിട്ടുള്ളത്. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരവും കലാപശ്രമത്തിനുമെതിരെയാണ് കേസ്.
തമിഴ്നാട് സ്വദേശികൾ ആയ മുപ്പത് തൊഴിലാളികൾ ഇന്നലെ രാവിലെയാണ് നിരോധനം നിലവിലുള്ള സ്ഥലത്ത് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയത്. കരാറുകാരനാണ് ഇത് ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും.
പിന്നീട് വീഡിയോയുടെ പ്രചരണം ലീഗ് പ്രവർത്തകർ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ അടക്കം വീഡിയോ വൈറലാകുകയും ചെയ്തു. രാമന്തളി പഞ്ചായത്തിന്റെ സെക്രട്ടറിയായ വ്യക്തി നൽകിയ പരാതിയിൽ മേലാണ് പൊലീസ് സംഭവത്തിൽ കേസെടുത്തത്.
ഭക്ഷണത്തിനുള്ള പണം തൊഴിലാളികൾക്ക് താൻ നൽകുന്നുണ്ടെന്നും. അവർക്കുള്ള ഭക്ഷണം പഞ്ചായത്ത് നൽകേണ്ടെന്നും കരാറുകാരൻ നേരത്തെ പറഞ്ഞിരുന്നു. എന്നാ. പഞ്ചായത്ത് ഇവർക്ക് ഭക്ഷണം നൽകിയെന്നും പ്രസിഡന്റ് വ്യക്തമാക്കി. വസ്തുതകൾ എല്ലാം മറച്ചുവെച്ചാണ് പഞ്ചായത്തിനും സർക്കാരിനുമെതിരേ കരാറുകാരൻ ആരോപണം ഉന്നയിക്കുകയും സോഷ്യൽ മീഡിയയിൽ കൂടി അവ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു.