
പാലക്കാട്: ലോക്ക്ഡൗൺ ലംഘനം നടത്തിയതിന് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലിനും. പാലക്കാട് എംപി വി.കെ ശ്രീകണ്ഠനുമെതിരെ പോലീസ് കേസെടുത്തു. പാലക്കാട് പൊലീസാണ് കേസെടുത്തതെന്ന് മാധ്യമം പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പാലക്കാട് യോഗം നടത്തിയതിനാണ് നോർത്ത് പോലീസ് കേസെടുത്തത്. യാതൊരു സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കാതെയാണ് യോഗം നടന്നത് എന്നും ആരോപണം ഉണ്ട്.
ഏതാനും ആഴ്ചകൾ മുമ്പ് പല കോൺഗ്രസ് നേതാക്കളും ലോക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം തൃശ്ശൂർ ഉള്ള ക്ഷേത്രത്തിൽ ആളുകളെ കൂട്ടി ഭഗവതപാരായണം നടത്തിയതിന് ബിജെപി നേതാവിന് എതിരെ കേസെടുത്തിരുന്നു.