
കോഴിക്കോട്: അന്യ സംസ്ഥാനത്ത് നിന്ന് മലയാളികളെ സംസ്ഥാന സര്‍ക്കാരിന് തിരികെ കൊണ്ടുവരാന്‍ താല്‍പര്യമില്ലെങ്കില്‍ അവരെ കെപിസിസി കൊണ്ടുവരാമെന്ന് കെ.മുരളീധൻ. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിനായൂള്ള അനുമതി സർക്കാർ നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുരളീധരന്റെ വാർത്ത സമ്മേളനത്തെ ട്രോളി നിരവധി മലയാളികൾ രംഗത്തെത്തിയിട്ടുണ്ട്. കെപിസിസി നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ ആയിരം വീടുകൾ എവിടെ എന്നും പ്രഖ്യാപനം നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെന്നും മലയാളികൾ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ ആകുമോ ഈ പ്രഖ്യാപനം എന്നും സോഷ്യൽ മീഡിയ പരിഹരിക്കുന്നു.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് നാട്ടിലേക്ക് തിരികെ വരാനുള്ള രജിസ്ട്രേഷൻ പാസുകള്‍ കൊടുക്കുന്നത് നിര്‍ത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ പാസുകൾക്കായി 86679 പേർ രജിസ്റ്റർ ചെയ്‌തായാണ് റിപ്പോർട്ട്. 37801 പേർ റെഡ്സോൺ ജില്ലകളിൽ നിന്ന് ഉള്ള ആളുകളാണ്. രജിസ്റ്റർ ചെയ്‌ത 45814 ആളുകൾക്ക് പാസ് നൽകിയിട്ടില്ല. പാസ് ലഭിച്ച 19476 പേര് റെഡ്സോണിൽ നിന്നുള്ളവരാണ്. 16355 പേലെ ഇതുവരെ സംസ്ഥാനത്ത് എത്തിച്ചു.
അതിൽ തന്നെ 8912 ആളുകൾ റെഡ്സോണിൽ നിന്നുള്ളവരാണ്. ഇന്നലെ സംസ്ഥാനത്ത് എത്തിച്ചേർന്ന 3216 പേരെ ക്വാറന്‍റൈനിലേക്ക് മാറ്റിയിട്ടുണ്ട്. റെഡ് സോണിൽ നിന്നും വരുന്നവർക്ക് അടക്കം 14 ദിവസം സർക്കാരിന്റെ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം.