
കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2 പേർക്ക്. ഒരാൾ കൊച്ചിയിലും ഒരാൾ കോഴിക്കോടും ചികിത്സയിലാണ്. 2 പേരും വിദേശത്തുനിന്ന് എത്തിയവാരാണ്. ദുബായിയില്‍നിന്ന് കോഴിക്കോട്ടും അബൂദാബിയില്‍നിന്ന് കൊച്ചിയിലും എത്തിയവര്‍ക്കാണ് രോഗബാധ.
അതേസമയം ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിത്സയിലായിരുന്ന ഒരാൾക്ക് ഇന്ന് നെഗറ്റീവായി കോവിഡ് കേസുകൾ ഉയർന്നാൽ 207 സര്‍ക്കാര്‍ ആശുപത്രികള്‍ അടക്കം സജ്ജമാണെന്നൂം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
125 സ്വകാര്യ ആശുപത്രികളും ആവശ്യമെങ്കില്‍ ഒരുക്കുമെന്നും കൊവിഡ് 19 വെെറസ് ബാധിതരുടെ എണ്ണം കൂടിയാൽ 25 ആശുപത്രികളെ കൊറോണ കെയര്‍ ആശുപത്രികളാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.