
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസ നിധിയിലേയ്ക്ക് 5 കോടി രൂപ നൽകിയതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
ക്ഷേത്രങ്ങളുടെ പണം സർക്കാർ എടുക്കുന്നു എന്ന വ്യാജ പ്രചരണം ചിലർ അഴിച്ചുവിടുന്നു. ഇവിടെ ഇങ്ങനെയൊരു സമീപനമില്ലെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങൾക്കായി സംസ്ഥാന സർക്കാർ നീക്കിവെച്ച തുകയെ പറ്റിയും. മറ്റു സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ നിധിയിലേയ്ക്കായി സംഭാവന കൊടുത്ത ക്ഷേത്രങ്ങളുടെ അടക്കം വിവരങ്ങളും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
100 കോടി രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിനും, കൊച്ചി മലബാർ ദേവസ്വങ്ങൾക്ക് 36 കോടിയും. അടക്കം ക്ഷേത്രങ്ങൾക്കായി എല്ലാ ബജറ്റിലും തുക നീക്കിവെച്ചിരുന്നതായും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നിലയ്ക്കൽ, പമ്പ എന്നി സ്ഥലങ്ങളിലെ ഇടത്താവളങ്ങൾക്കായി 142 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത് ഈ ഫണ്ട് കിഫ്ബിയിലൂടെ നൽകിയത്. ശബരിമല തീർഥാടനത്തിനുള്ള പ്രത്യേക ഗ്രാന്റ് തന്നെ 30 കോടിയായിരുന്നു.
കൂത്താട്ടുകുളത്തെ അടക്കം തകർച്ച നേരിടുന്ന പുരാതനമായ ക്ഷേത്രങ്ങളെ സംരക്ഷിക്കാൻ ആയി 5 കോടിയുടെ പ്രോജക്ട് സംസ്ഥാന സർക്കാർ നടപ്പാക്കിവരുകയാണ്. സംസ്ഥാനത്തിന്റെ ബജറ്റുകൾ പരിശോധിച്ചാൽ സംസ്ഥാന സർക്കാർ കൊണ്ട് പോകുകയാണോ കൊടുക്കുകയാണോയെന്ന് മനസിലാക്കാം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Video ഇവിടെ ക്ലിക്ക് ചെയ്ത് കാണാം