
കൊച്ചി: എറണാകുളത്ത് നടന്ന ഹൃദയ ശസ്‌ത്രക്രിയ ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. കഴിഞ്ഞ ദിവസം മസ്‌തിഷ്‌ക മരണം സംഭവിച്ച അധ്യാപിക ലാലിയുടെ ഹൃദയമാണ് 6.12 ഓടെ ലീനയിൽ മിടിച്ചു തുടങ്ങിയത്. അധ്യാപികയുടെ ഹൃദയവുമായി ഇന്ന് 3.50 ഓടെയാണ് സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടര്‍ കൊച്ചിയില്‍ ലാന്റ് ചെയ്തത്.
ഹെലികോപ്‌ടറിൽ തിരുവന്തപുരത്തെ ആശുപത്രിയിൽ നിന്ന് കൊച്ചിയിലേക്ക് അതിവേഗം കൊണ്ട് വന്ന ഹൃദയം റോഡുമാർഗമാണ് ലിസി ആശുപത്രിയിലേക്ക് എത്തിച്ചത്. പ്രതിപക്ഷം ഏറേ വിവാദം ഉണ്ടാക്കിയ സംഭവം ആയിരുന്നു സംസ്ഥാന സർക്കാർ ഹെലികോപ്‌ടര്‍ വാടകയ്ക്ക് എടുത്തത്. അതിന് ശേഷം നടന്ന ആദ്യ ദൗത്യമായിരുന്നു ഇത്.
തിരുവനന്തപുരം കിംസിൽ വെള്ളിയാഴ്ച രാത്രി മസ്‌തിഷ്‌ക മരണം സംഭവിച്ച അധ്യാപിക ലാലിയുടെ ഹൃദയമാണ് ലിസി ആശുപത്രിയില്‍ കഴിയുന്ന കോതമംഗലം സ്വദേശിനിയായ ലീനയ്ക്ക് നല്‍കിയത്.
കഴിഞ്ഞദിവസം ചെക്കപ്പിന് എത്തിയപ്പോഴാണ് ഹൃദയം ലഭിക്കുമെന്ന കാര്യം അറിഞ്ഞതെന്ന്
ലീനയുടെ ഭർത്താവ് ഷിബു വ്യക്താക്കി. ഡോക്ടറെ കാണാൻ ഞങ്ങളിരിക്കുമ്പോഴാണ് തിരുവനന്തപുരത്തുനിന്ന് ഡോക്ടര്‍ക്ക് കോൾ വരുന്നത്. അതിന് ശേഷമാണ് ഉടൻ തന്നെ ശസ്ത്രക്രിയ ചെയ്യണമെന്ന കാര്യം ഡോക്ടര്‍ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഉടൻ തന്നെ ഭാര്യയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായും. എത്ര നന്ദി സര്‍ക്കാരിനോട് പറഞ്ഞാലും മതിയാകില്ലെന്നും ഭർത്താവ് പറഞ്ഞു. മൃതസജ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഒരു മാസമായപ്പോഴാണ് വിവരം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.