
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ല സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും മികച്ച പ്രതിരോധ പ്രവർത്തനങ്ങളെ തുടർന്ന് കോവിഡ് മുക്ത ജില്ലയായി മാറി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സയിലൂടെ ഭേദമാക്കിയ ജില്ലയായി ഇനി കാസര്‍ഗോഡ് മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം അവസാനത്തെ കോവിഡ് രോഗിയുടേയും സാമ്പിൾ പരിശോധനാഫലം വന്നതോടെയാണ് കാസര്‍ഗോഡ് ജില്ല കോവിഡ് വിമുക്ത ജില്ല ആയത്.
178 രോഗികളേയാണ് കാസർകോട് ജില്ലയില്‍ ഇതുവരെ ചികിത്സിച്ച് ഭേദമാക്കിയത്. ഇതിൽ 108 പേരാണ് വിദേശത്തുനിന്ന് വന്നവര്‍. 70 പേർക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ 89 ഉം, ജില്ലാ ആശുപത്രിയില്‍ 43ഉം, ജില്ലാ മെഡിക്കല്‍ കോളേജില്‍ 24 ഉം പേരുടേയുയുമാണ് ചികിത്സ നടത്തിയത്.
അതോടൊപ്പം 20 പേരെ പരിയാരം മെഡിക്കല്‍ കോളേജിലും, 2 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സിച്ചത്. മികച്ചചികിത്സ നല്‍കി കേരളത്തിന് അഭിമാനമായി എല്ലാ വെെറസ് ബാധിതരേയും രോഗമുക്തതർ ആക്കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അടക്കം എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ടീമുകള്‍ക്കും മന്ത്രി കെ.കെ ശൈലജ നന്ദി അറിയിച്ചു.
ഒരുഘട്ടത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആശങ്കയുണ്ടാക്കിയ ജില്ലയാണ് കാസര്‍ഗോഡ്. കോവിഡ് 19 പ്രതിരോധത്തിനും ചികിത്സയ്ക്കും ആയി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണം വലിയതോതിലുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് കാസര്‍ഗോഡ് ജില്ലയിൽ കളക്ടർ ആരോഗ്യ പ്രവർത്തകർ പോലീസ് അടക്കമുള്ളവരുടെ നേത്യത്വത്തിൽ നടന്നത്.