
തിരുവനന്തപുരം: കേരളത്തിലേക്ക് ദില്ലിയിൽ നിന്നുമുള്ള പ്രത്യേക ട്രെയിനസര്‍വീസ് പതിനഞ്ചാം തിയ്യതി മുതൽ.
ദില്ലിയിൽ കോവിഡ് കാരണം കുടുങ്ങി കിടക്കുന്ന മലയാളികളേയും വിദ്യാര്‍ഥികളേയും യാത്ര മാർഗങ്ങൾ ഇല്ലാതെ ഒറ്റപ്പെട്ടവരേയും സംസ്ഥാനത്തേക്ക് എത്തിക്കാനാണ് പ്രത്യേക ട്രെയിൻ സര്‍വീസ്.
മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് ഇന്ത്യൻ റെയില്‍വേ പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനം റെയിൽവേയെ ഏതാനും ദിവസം മുമ്പ് സമീപിച്ചിരുന്നു.