
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് പ്രതിസന്ധി കാലമാണെങ്കിലും കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന ദേശീയപാത വികസന പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമായ ചെങ്കള തലപ്പാടി റീച്ചിന്റെ പ്രവര്‍ത്തനത്തിന് അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റാന്റിങ് ഫിനാന്‍സ് കമ്മിറ്റി അടക്കം പദ്ധതിക്ക് അംഗീകാരം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ടെണ്ടര്‍ അടക്കം ഉപരിതല ഗതാഗത വകുപ്പിന്റെ കൂടി അനുമതി കിട്ടിയാല്‍ ഉടൻ ക്ഷണിക്കാം എന്നും അദ്ദേഹം പറഞ്ഞു. നിതിന്‍ ഗഡ്കരിക്ക് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നതായും പിണറായി വിജയൻ പറഞ്ഞു. 45 മീറ്റര്‍ വീതിയില്‍ മുപ്പത്തിഒൻപത് കിലോമീറ്റര്‍ ദൂരത്തിൽ 6 വരിയാക്കി സംസ്ഥാനത്തെ ദേശീയപാത വികസിപ്പിക്കും. ഇതിന് ചിലവ് വരുക ഏകദേശം
1968.84 കോടിയാണ്. 2 അര വര്‍ഷം കൊണ്ട് നിര്‍മ്മാണം തീര്‍ക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. 35.66 ഹെക്ടര്‍ ഭൂമിയാണ് ഏകദേശം പദ്ദതക്കായി ഏറ്റെടുക്കേണ്ടി വരുക. 683.9 കോടിയാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും.
തലപ്പാടി മുതൽ തുടങ്ങി കഴക്കൂട്ടത്ത് വരെ 521.81 കിലോമീറ്റർ റോഡ് വികസനത്തിനാണ് ആവശ്യപ്പെട്ടത്. ഇതിൽ 226.22 കിലോമീറ്റർ ദൂരം വികസിപ്പിക്കാനായൈ 8 പദ്ധതികൾ ആണ് ഈ വർഷം ആരംഭിക്കാൻ ആണ് ലക്ഷ്യമിടുന്നത്.
അതേസമയം 18 കിലോമീറ്ററോളം ഉള്ള മാഹി തലശേരി ബൈപ്പാസ് പ്രവർത്തനവും പുരോഗമിക്കുകയാണ്. കോഴിക്കോട് ബൈപ്പാസ് 6 വരിയാക്കാനുള്ള നടപടികളും സംസ്ഥാനത്ത് തുടങ്ങി. ഏകദേശം 28.6 കിലോമീറ്റർ വരും ഇത്. 20000 കോടി ഭൂമിയേറ്റെടുക്കാൻ തന്നെ ചെലവാക്കപ്പെടും.