
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ സാന്പത്തിക പാക്കേജ് പ്രഹസനമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒന്നും തന്നെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
20 ലക്ഷംകോടിയുടെ പാക്കേജിന്റെ ആദ്യഘട്ടം തന്നെ അപര്യാപ്തമാണെന്നും. പണം താഴെക്കിടയില്‍ എത്തിക്കാനുള്ള പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷവും. പ്രഖ്യാപനം നിരാശപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസും. ഈ പ്രഖ്യാപനം താ വട്ടപ്പൂജ്യമെന്ന് മമതയും വ്യക്താക്കി.
നീചമായ മോദിസര്‍ക്കാരിന്റെ രാഷ്ട്രീയത്തിനാണ് ഇത് സാക്ഷിയാകുന്നത്. സംസ്ഥാനങ്ങൾക്ക് അര്‍ഹമായ രീതിയിലുള്ള കുടിശ്ശികകൾ പോലും കേന്ദ്രം നല്‍കുന്നില്ല. പട്ടിണിയായി അടിയന്തര സഹായം വേണ്ടവര്‍ പോലും റോഡിലാണെന്നും. നിലനില്‍പ്പിനായി പോരാടുന്ന ആളുകള്‍ക്ക് ഒരുണര്‍വും നല്‍ക്കാത്ത രീതിയിലുള്ള പ്രഖ്യാപനമാണ് കേന്ദ്രം നടത്തിയതെന്നും യെച്ചൂരി വ്യക്താമാക്കി.
പണം താഴെത്തട്ടില്‍ അർഹതപ്പെട്ട ആളുകളിൽ എത്തിക്കാൻ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെന്നും. ദരിദ്രരും പട്ടിണിക്കാരും ആയവർക്കും അതിഥി തൊഴിലാളികള്‍ക്കും അടക്കം കൂടുതൽ ആയി ഒന്നും തന്നെ പ്രഖ്യാപിക്കാത്തത് അധ്വാനിക്കുന്നവരോടുള്ള അടിയാണെന്നും കോണ്‍ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.