
പാലക്കാട്: വാളയാറിലെ കോൺഗ്രസ് പ്രതിഷേധം ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണമെന്ന് നിർദേശം. ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, എം പിമാരായ ടി എൻ പ്രതാപൻ, വി ശക ശ്രീകണ്‌ഠൻ. അനിൽ അക്കര എന്നി ജനപ്രതിനിധികളേണ് ക്വാറന്റൈനിൽ പോകേണ്ടത്
പതിനാല് ദിവസം ഇവർ ക്വാറന്റെനിൽ പോകണമെന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. ഇവർക്ക് ഇത് സമ്പന്തിച്ച് അറിയിപ്പ് ഉടൻ തന്നെ നൽകും.
വാളയാർ വഴി തമിഴ്നാട്ടിൽ നിന്ന് പാസില്ലാതെ വന്ന മലപ്പുറം സ്വദേശിക്ക് കോവിഡ്19 കഴിഞ്ഞ ദിവസം സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവർ ക്വാറന്റയിൻ നിർദ്ദേശം നൽകിയത്.
രോഗബാധിതന്റെ അടക്കം കൂടെ വന്നവരായി കോൺഗ്രസ് നേതാക്കൾ ഇടപഴകിയിരുന്നതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് പ്രതിഷേധം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാരും മാധ്യമപ്രവർത്തകരും അടക്കം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം എന്നും നിർദ്ദേശമുണ്ട്.