
തിരുവനന്തപുരം: ബാറിൽ നിന്നും മദ്യം പാഴ്സലായി നൽകാനുള്ള സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ചെന്നിത്തലയുടെ ഉപദേശവും കൂടി പരിഗണിച്ചാണ് സംസ്ഥാന സർക്കാവ മദ്യം പർസൽ നൽകാനുള്ള തീരുമാനം എടുത്തതെന്ന് പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വിമർശം ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകരോട് ചെന്നിത്തലയുടെ തന്നെ മുൻ ഫേസ്‌ബുക്ക് പോസ്റ്റിനെ കുറിച്ച് പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
‘നാം നടന്നടുക്കുന്നത് ഗുരുതരമായ നിലയിലേക്കാണെന്നും. സർക്കാരിന്റെ ആദ്യകടമ സംസ്ഥാനത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതാണ്. നീണ്ട ക്യൂവിൽ സംസ്ഥാനത്തെ പലബിവറേജ് ഔട്‍ലെറ്റുകളുടെ മുന്നിലും ജനം അടുത്തടുത്ത് നിൽക്കുകയാണ്.
ഈ സാഹചര്യത്തിൽ കോവിഡ് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമൂഹ്യ വ്യാപനത്തിന് തന്നെ ഈ അടുത്ത് നിൽക്കൽ വഴിതുറക്കും. ബിവറേജ് അടച്ചിടണമെന്ന കുറിപ്പ് വായിച്ചാണ് പിണറായി വിജയൻ മറുപടി നല്‍കിയത്.
ആളുകള്‍ അടുത്തടുത്ത് നിന്നാലുള്ളത് ആപത്താണെന്നാണ് അദ്ദേഹം മുന്പ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ ആ ഉപദേശം കൂടി കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ഈ നടപടി എടുത്തതെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.