
തിരുവനന്തപുരം: വാളയാറിൽ പ്രതിഷേധം നടത്തിയ കോൺഗ്രസിന്റെ ജനപ്രതിനിധികളായ ഷാഫി പറമ്പിൽ. രമ്യാ ഹരിദാസ്, ടിഎൻ പ്രതാപൻ, ശ്രീകണ്ഠൻ, അനിൽ അക്കര എന്നിവർ ക്വാറന്റൈനിൽ പോകാൻ ഇടയായ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉത്തരവാദിത്തത്തോട് കൂടി പെരുമാറേണ്ടവർ അങ്ങനെ തന്നെ പെരുമാറണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ രാഷ്‌ട്രീയനാടകം കളിക്കാനുള്ള ഘട്ടമല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
തെറ്റിധാരണയുമായി ചില ആളുകൾ നടക്കുകയാണ്, ഇതൊന്നും നമ്മളെ ബാധിക്കില്ലെന്നാണ് അവരുടെ കരുതലെന്നും. നമ്മൾ വഹിക്കുന്ന സ്ഥാനമാനങ്ങൾ ഒന്നും തന്നെ രോഗാണുവിന് നോട്ടമില്ലെന്നും. എത്ര വലുതാണ് ആപത്ത് ഘട്ടമെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായ രീതിയിലുള്ള പരിശോധനയില്ലാതെ ഒരാൾ കടന്നുവന്നാൽ പ്രതിസന്ധിയിലാകുന്നത് ഒരുസമൂഹമാണ്. ഇക്കാര്യം വ്യക്തമാക്കുമ്പോൾ മറ്റുതരത്തിൽ ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അനധികൃതമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്ന ആളുകൾക്കെതിരേരും. അതിന് സഹായം ചെയ്തു കൊടുക്കുന്ന ആളുകൾക്കെതിരേയും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.