
തിരുവനന്തപുരം: ആക്റ്റിവിസ്റ്റും മോഡലും ശബരിമല വിവാദ നായികയുമായ രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ ജോലിയിൽ നിന്നും നിർബന്ധിതമായ രീതിയിൽ വിരമിക്കൽ നൽകി കഴിഞ്ഞ ദിവസം പിരിച്ചു വിട്ടു. രഹ്ന തന്നെയാണ് തന്റെ
ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്തുവിട്ടതും.
15 വർഷത്തെ സർവീസും, രണ്ടുതവണ ബെസ്റ്റ് പെർഫോമൻസ് അവാഡുമുള്ള എന്നെ ജോലിയിൽ നിന്ന് ഉടൻ പിരിച്ചുവിട്ടാൽ, ജനരോക്ഷമുണ്ടാവുമെന്ന് ഭയന്നാണ് ബിഎസ്എൻഎൽ കഴിഞ്ഞ ഒന്നരവർഷം നടപടികൾ നീട്ടിയതെന്നും രഹ്ന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ രഹ്ന പൊലീസ് കസ്റ്റഡിയിലാകുകയും ദിവസങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം രഹനയെ 18 മാസത്തോളം ബിഎസ്എൻഎൽ ജോലിയിൽ നിന്ന് അടക്കം സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഈ നിർബന്ധിത പിരിച്ചുവിടൽ സുപ്രീംകോടതിയുടെ വിധിയെ അടക്കം വെല്ലുവിളിക്കുന്ന നടപടികൾ ആണെന്നും ഇത് കോടതിയിൽ ചോദ്യംചെയ്യുമെന്നും. ബിഎസ്എൻഎൽ നടപ്പിലാക്കിയത് സംഘപരിവാർ അജണ്ട ആണെന്നും രഹ്ന ഫാത്തിമ വ്യക്താക്കി.