
തിരുവനന്തപുരം: കേരളത്തിന്റെ പ്രവര്‍ത്തനശൈലികൾ ശരിയല്ലെന്നും സംസ്ഥാനം കേന്ദ്രമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നുമുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്റെ വിമര്‍ശനത്തിന് മറുപടി നൽകി മന്ത്രി മേഴ്സിക്കുട്ടിയമ്മ. കൃത്യമായി തന്നെ ഓരോരുത്തരേയും ക്വാറന്റൈന്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് സംസ്ഥാനം കാര്യങ്ങള്‍ ചെയ്യുന്നത്.
സംസ്ഥാനം രണ്ടുലക്ഷം പേരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞാല്‍ 2 ലക്ഷം ആളുകളെ ഒന്നിച്ച് ഇവിടെക്ക് കൊണ്ടുവന്ന് ഇടുകയാണോ വേണ്ടതെന്നും മന്ത്രി ചോദിച്ചു.
വരുന്ന ഓരോരുത്തരേയും ക്വാറന്റൈന്‍ അടക്കം ചെയ്യാൻ സാധിക്കണം. ഉത്തരവാദിത്തതോടെ മുരളീധരനെപ്പോലെയുള്ളവർ പ്രതികരിക്കേണ്ട പ്രശ്നമാണിത്. മുരളീധരന് കേരളത്തെ ഗുജറാത്തോ മഹാരാഷ്ട്രയോ ആക്കാനാണോ തിടുക്കമെന്നും. അത് അനുവദിക്കില്ലെന്നും മന്ത്രി ചോദിച്ചു.
സംസ്ഥാനം തികഞ്ഞ ജാഗ്രതയോടെ ചെയ്യുന്ന കാര്യങ്ങളിൽ ഏതിലാണ് കേന്ദ്ര മന്ത്രി മുരളീധരന് പരാതിയുള്ളതെന്നും മന്ത്രി ചോദിച്ചു. ലോകത്തിന് തന്നെ മാതൃകയായി കേരളം നില്‍ക്കുന്നത് ഈ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.
പുറത്തുനിന്ന് എത്തുന്നവരെ സ്വീകരിക്കാന്‍ കേരളം സന്നദ്ധരാണെന്നാണ് കേരളം നേരത്തെ പറഞ്ഞതെന്നും. എന്നാൽ പ്രളയകാലത്ത് ആളുകളെ കൊണ്ടുവന്നപോലെ ഇപ്പോൾ ചെയ്യാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞതായി സുപ്രഭാതം ഓൺലൈൻ ആണ് റിപ്പോർട്ട് ചെയ്യുന്നത്.