
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കൂടി വിദ്വേഷ പ്രചരണവും വർഗീയ പ്രചാരണവും നടത്തുന്ന വിശ്വ ഹിന്ദു പരിഷത്ത് മുൻ നേതാവും. ഹിന്ദു ഹെൽപ്പ് ലൈൻ പ്രവർത്തകനും സംഘപരിവാർ പോഷക സംഘടനയുടെ നേതാവുമായ പ്രതീഷ് വിശ്വനാഥിനെതിരെ പൊലീസ് കേസെടുത്തു.
വിദ്വേഷ പ്രചരണം നടത്തിയ പ്രതീഷിനെതിരെ മാധ്യമം ത്തിന്‍റെ പത്രം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐഡിയൽൽ പബ്ലിക്കേന്റെ ട്രസ്റ്റ് സെക്രട്ടറിയായ ഫാറൂഖിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ എടുത്തത്. ചേവായൂർ പോലീസാണ് കേസെടുത്തു.
മുസ്‍ലിംകൾ അല്ലാത്ത 102 പേരെ മാധ്യമം പത്രത്തില്‍ നിന്നും ഒഴിവാക്കുന്നതായാണ് വിവാദമായ അദ്ദേഹത്തിന്റെ എഫ്ബി പോസ്റ്റ്. സോഷ്യൽ മീഡിയയിൽ വഴി വിദ്വേഷ പ്രചരണം നടത്തിയതിന് പ്രതീഷിനെതിരെ കേരളത്തിൽ അടക്കം നിരവധി പരാതികള്‍ ഉണ്ട്. പല കേസുകളിലും ജാമ്യം തേടുകയും ഇയാൾ ചെയ്തിട്ടുണ്ട്.
കേന്ദ്ര മന്ത്രി അമിത് ഷായുമായും മോദിയുമായും, തൊഗാഡിയയുമായും അടുപ്പമുള്ള ഇയാൾ പലകേസുകളിൽ നിന്നും ഉന്നതതല ബന്ധം വച്ച് രക്ഷപ്പെട്ടിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷത്തിലുടെ പ്രവർത്തനം തുടങ്ങി പിന്നീട് ദേശീയ ഹിന്ദു പരിഷത്തിലേക്കും അവിടെ നിന്നും ഹിന്ദു ഹെൽപ്പ് ലൈനിലൂടെയും ആണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.