
കൊച്ചി: സോഷ്യൽ മീഡിയയിലെ തെറിയഭിഷേകം. കോൺഗ്രസ് എംഎൽഎ വിഡി സതീശനെതിരെ പരാതി നൽകാൻ ഒരുങ്ങി സിപിഎം പ്രവർത്തകൻ. സലാം എന്ന സിപിഐഎം പ്രവർത്തകനാണ് മുഖ്യമന്ത്രിക്കും, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും, സംസ്ഥാന ഐടി സെല്ലിനും പറവൂർ പൊലീസിനും പരാതി നൽകാനൊരുങ്ങുന്നതെന്ന് ദേശാഭിമാനി ഓൺലൈൻ ആണ് റിപ്പോർട്ട് ചെയ്യുന്നത്. സാലാമിട്ട പോസ്റ്റിന് മറുപടിയായാണ് സതീശന്റെ റിപ്ലേ. തന്നെയും തന്റെ കുടുംബത്തെയും സാമൂഹ്യമാധ്യമങ്ങളിലൂടെ സംസ്കാര ശൂന്യമായി തെറി പറഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ പരാതി.
പറവൂരിലെ കോൺഗ്രസിന്റെ പ്രവർത്തകൻ കഴിഞ്ഞ ദിവസം വാറ്റുചാരായവുമായി പോലീസ് പിടിയിലിയ കാര്യവും. പുനർജനി പദ്ധതിയിലെ തട്ടിപ്പും അടക്കം സലാം കമന്റ് വഴി ചോദ്യം ചെയ്തിരുന്നു. ഇതാണ് സതീശനെ പ്രകോപിതനാക്കിയതെന്നാണ് സൂചന. സതീശന്റെ പോസ്റ്റിനെ ചോദ്യം ചെയ്ത മറ്റ് ആളുകളോടും സമാനമായ രീതിയിൽ പ്രതികരണമുണ്ടായി. സതീശന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നു എന്ന് കോൺഗ്രസുകാര് പോലും പറയപ്പെടുന്ന 3 വ്യക്തികൾ ആണ് കമന്റിൽ തെറിവിളി തുടർന്നത്. സംഭവം വാർത്ത ആയതോടെ കമന്റുകൾ ഡിലിറ്റ് ചെയ്യപ്പെട്ടു.
അതേസമയം പേജിന്റെ മോഡറേറ്റർ ആയവർ Acting as ചേഞ്ച് ചെയ്തു സ്വന്തം പേരിൽ ആക്കാതെ കമന്റ് ഇട്ടതാണ് സതീശന്റെ പേരിൽ കമന്റ് വരാൻ കാരണം എന്ന് സോഷ്യൽ മീഡിയ മാനേജ് മെന്റ് ചെയ്യുന്ന ആളുകൾ ചൂണ്ടിക്കാട്ടുന്നു. ഫേക്ക് ഐഡികൾ പേജിൽ ആഡ് ചെയ് അശ്ലീല തെറിവിളി സതീശൻ നടത്തുകയാണെന്ന് സിപിഐഎം പ്രവർത്തകരും ഫേസ്ബുക്ക് പോസ്റ്റിലൂടെ കമന്റിൽ ആരോപിച്ചിട്ടുണ്ട്.
എന്നാൽ തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വ്യാജ സ്ക്രീൻഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി. ആലുവ റൂറൽ എസ്.പി. ക്ക് ഇന്ന് സതീശൻ പരാതി നൽകിയിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ എല്ലാം വെരിഫിക്കേഷൻ സിംബൽ ഉണ്ട് എന്നത് സതീശന്റെ പേജിൽ നിന്ന് തന്നെയെന്ന് കമന്റ് എന്ന് തെളിയിക്കുന്നതാണ്. വെരിഫിക്കേഷൻ സിംബലിൽ ഉള്ളത് കാരണവും. പ്രചരിക്കുന്ന സ്ക്രിൻ ഷോട്ടുകൾ പല സെെസുകളിൽ ഉള്ളതായതും. എല്ലാത്തിലും ഒരേ സമയം ആയതും ഫോട്ടോ ഷോപ്പ് എന്ന സതീശന്റെ ആരോപണവും പൊളിച്ചരിക്കുകയാണ്.
അതേസമയം പോലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്താൽ. ഫേസ്ബുക്കിൽ നിന്ന് വിവരം തേടിയാൽ മാത്രമേ പേജിൽ നിന്നാണോ കമന്റെന്ന് നിയമപരമായി തെളിയിക്കാൻ ആകു. ഇത്തരം കാര്യങ്ങളിൽ ഫേസ്ബുക്കിനോട് വിവരം തെടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏകദേശം എഴു ദിവസം മുതൽ പതിനാല് ദിവസം വരെ ഈ പ്രോസസിനുതന്നെ സമയമെടുക്കും. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ആണ് റിപ്ലേ നൽകിയതെങ്കിലും പേജ് വെരിഫൈ ആയതിനാൽ സതീശൻ തന്നെ നിയമനടപടി നേരിടേണ്ടി വരുമെന്ന് വിദഗ്ദൻ ചൂണ്ടിക്കാട്ടുന്നു.