
കൊച്ചി: കോവിഡ് കാലത്തെ യുഡിഎഫ് കോൺഗ്രസ് നേതാക്കളുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയുമടക്കം മോശം പ്രവർത്തനങ്ങളെ ഫേസ്ബുക്ക് വീഡിയോയിലൂടെ ട്രോളിയ ഹനാനെതിരെ സൈബർ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം.
എന്റെ ടിക്‌ടോക്ക് രാഷ്‌ട്രീയമെന്ന ടൈറ്റിലിൽ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് ഹനാനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് സെെബർ പോരാളികൾ രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെ പരിഹസിച്ചെന്ന് പറഞ്ഞാണ് കൂടുതൽ ചീത്തവിളി.
“ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ കോൺഗ്രസുകാരാണ് എന്റെ കൂടെ നിന്നത് എന്ന് കൊറോണ… അതെ പ്രതിപക്ഷ നേതാവ് ഒരിക്കൽ കൂടി ഉസ്മാനെയൊന്ന് വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് സംസാരിക്കണം’. ഇത്രയുമാണ് ഹനാൻ വീഡിയോയിൽ പറയുന്നത്..
കോൺഗ്രസ് പ്രവർത്തകരുടെ അസഭ്യവർഷത്തിന് മറുപടിയും ഹനാൻ കമന്റിലൂടെ നൽകിയിട്ടുണ്ട്.
കമൻ്റ് ബോക്സിൽ പൊങ്കാലയിടുന്നവർക്ക് സ്വാഗതം. ഞാൻ നിങ്ങളുടെ വീട്ടിലെ അനിയത്തിയോ ചേച്ചിയോ അല്ലാത്തത് കൊണ്ട് തന്നെ മോശം അതിക്ഷേപങ്ങൾ ഉണ്ടാകുന്നത് സ്വഭാവികം ആണ്. പ്രതിപക്ഷ നേതാവ് ഇടപെട്ട് കുവൈറ്റ് മലയാളികൾ എനിക്ക് വീട് വെച്ച് നൽകിയെന്നും ഒരു മൊട്ടു സൂചിയുടെ സഹായം കൊണ്ട് പോലും സഹായിച്ചവരെ ചെളി വാരി എറിയരുതെന്നും പറയുന്നവർ അതിൻ്റെ സത്യാവസ്ഥ അന്വേഷിക്കാൻ ശ്രമിച്ചോ
ആരും എനിക്ക് വീട് വെച്ച് തന്നിട്ടുമില്ല. നേരിൽ വന്നാൽ കാണാം.ഞാൻ ഇപ്പോഴും കളമശ്ശേരിയിൽ 5000 രൂപ മാസം നൽകി വാടക വീട്ടിൽ ആണ് താമസിക്കുന്നത്.രാഷ്ട്രീയ പരമായ എൻ്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവർ മറുപടി നൽകുന്ന സഹായമെന്ന ആയുധം അവിടെ മാറ്റി വെച്ചോളൂ. ചികിത്സാ സഹായം നൽകിയത് ഷൈലജ ടീച്ചറാണ്. അതു കൂടാതെ സാധാരണക്കാർ നൽകിയ സഹായം 1.5 lakhs സന്തോഷത്തോടെ പ്രളയത്തിന് ഞാൻ തിരിച്ച് നൽകിയത് രേഘയുമുള്ളതാണ്
കോളേജ് യൂണിഫോമിൽ റോഡ് വക്കിൽ മീൻ വിൽക്കുന്ന ഹനാന്റെ ഫോട്ടോയും വീഡിയോയും അടക്കം കഴിഞ്ഞവർഷം സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു നിന്നിരുന്നു.
എൻ്റെ ടിക്ടോക് രാഷ്ട്രീയം part 2
Dikirim oleh Hanan Hanani pada Minggu, 17 Mei 2020