
കൊച്ചി: പ്രതിപക്ഷ നേതാവിനെ ടിക് ടോക് വീഡിയോയിലൂടെ വിമര്‍ശിച്ച ഹനാനെതിരെ കോൺഗ്രസ് സെെബർ പോരാളികൾ നടത്തുന്ന സെെബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി ഹനാന്‍ രംഗത്ത്.
ടിക് ടോക് രാഷ്ട്രീയം പാർട്ട് 2 എന്ന ക്യാപ്ഷനോടെ മുഖ്യമന്ത്രിയുടെ മാസ് ഡയോലോഗിൽ തുടങ്ങുന്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോണ്‍ഗ്രസുകാർക്ക് ഹനാൻ മറുപടി പറയുന്നത്.
ഹനാന്‍റെ ബുദ്ധിമുട്ടികള്‍ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ചര്‍ച്ചയായ സമയത്ത് രമേശ് ചെന്നിത്തല വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് അടക്കം അന്ന് വാഗ്ദാനം നൽകിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയത്. അങ്ങനെ ലഭിച്ച വീട്ടിലിരുന്നല്ലേ ഈ വീഡിയോ ചെയ്യുന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകർ കമന്റിലൂടെ ചോദിച്ചത്.
രമേശ് ചെന്നിത്തല എനിക്ക് വീടുനിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും താനത് സ്നേഹത്തോടെ തന്നെ നിരസിക്കുകയായിരുന്നു എന്നും ഹനാന്‍ വീഡിയോയിലൂടെ വ്യക്തമാക്കി. ഒരു വീട് പഠിച്ച് നല്ല നിലയില്‍ എത്തി സ്വന്തം വയ്ക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും വീഡിയോയിലൂടെ ഹനാന്‍ വ്യക്താക്കി.
രാഷ്ട്രീയ നിലപാടുകള്‍ ഒരു സാധാരണക്കാരിയെന്ന നിലയിലാണ് താൻ തുറന്നുപറഞ്ഞത്. എന്നാൽ നിങ്ങള്‍ക്കതിനോട് യോജിക്കാമെന്നും അല്ലെങ്കില്‍ നിങ്ങൾക്ക് അതിനോട് വിയോജിക്കാമെന്നും ഹനാന്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
എൻ്റെ ടിക്ടോക് രാഷ്ട്രീയം part 2
Dikirim oleh Hanan Hanani pada Minggu, 17 Mei 2020