
തിരുവനന്തപുരം: സംസ്ഥാനത്ത് 4ാം ഘട്ട ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ ഏകദേശം തീരുമാനമായി. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എസ്എസ്എൽസി, പരീക്ഷകൾ 26 മുതൽ 30 വരെ നടത്തും. ഇതിനുള്ള ടൈംടേബിൾ ഒരുക്കിയതായും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. നേരത്തെ പരീക്ഷ മാറ്റും എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
മുടിവെട്ടാനായി മാത്രം ബാർബർ ഷോപ്പുകൾക്ക് പ്രവർത്തിക്കാം. അതേസമയം ഫേഷ്യൽ ചെയ്യാൻ അടക്കം അനുവദിക്കില്ല. കൂടാതെ സംസ്ഥാനത്ത് ബ്യൂട്ടിപാർലറുകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി ഇല്ല.
ബുധനാഴ്ച സംസ്ഥാനത്തെ മദ്യശാലകൾ എല്ലാം തന്നെ തുറക്കും. തുറക്കുന്നത് ബെവ്കോ ഔട്ട്ലറ്റുകളാണ്. അതേസമയം ബാറുകളിൽ ബുധനാഴ്ച മുതൽ പാഴ്സൽ കൗണ്ടറുകൾ തുറക്കും.
പുറത്തുള്ള ജില്ലകളിലേക്കുള്ള യാത്രക്ക് പാസെടുക്കണമെന്ന പഴയ രീതി തുടരാനാണ് തീരുമാനം. അടുത്ത ജില്ലയിലേക്കുള്ള യാത്രക്ക് ഓൺലൈൻ വഴി പാസെടുക്കാനാകും. ഇത്തരത്തിൽ പാസെടുക്കേണ്ടത് സ്വകാര്യ വാഹനങ്ങൾക്കാണ്. നേരത്തെയുള്ള ചട്ടങ്ങൾ തുടരും.
അതേസമയം ജില്ലകൾ കടന്നുള്ള യാത്രക്ക് പൊതുഗതാഗതം അനുവദിക്കാനുള്ള കാര്യത്തിൽ സംസ്ഥാനത്ത് തീരുമാനമായിട്ടില്ല. ജില്ലകളിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന കാര്യങ്ങൾ പരിഗണിക്കൂകയാണെന്നും ശശീന്ദ്രൻ വ്യക്താക്കി. നിലവിൽ വരും ദിവസങ്ങളിൽഓട്ടോ റിക്ഷകൾ ഓടാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
പഴയ രീതിയിൽ പൊതുഗതാഗം ഉടനെ ഉണ്ടാകില്ലെന്നും. ജില്ലയ്ക്കകത്തുള്ഴ ഹ്രസ്വദൂര സർവീസുകൽക്കുള്ള സാധ്യത പരിശോധിക്കുന്നതായും. ഗതാഗത മന്ത്രി പറഞ്ഞു. കർശന നിബന്ധനകളോടേ ഇത് നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ
കോളജുകളും സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്നാണ് നാലാം ഘട്ടത്തിലേ കേന്ദ്രനിർദേശം. അതിനിലാണ് സംസ്ഥാനത്ത് പരീക്ഷകളും മറ്റും മാറ്റിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ലോക്ക്ഡൗൺ മാനദണ്ഡം നിശ്ചയിക്കാനുള്ള അവലോകന യോഗമാണ് തീരുമാനങ്ങൾ എടുത്തത് വെെകിട്ടത്തേ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും.
Content Summary: lockdown, cabinet meeting
News Updating… soon