
തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ മറവില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്ഡക്കാര് ഇന്ത്യയെ വില്ക്കുകായാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യതാത്പര്യവും ദേശസുരക്ഷയും അപകടത്തിലാണെന്നുെ പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്താക്കി. കോവിലിന്റെ മറവില കുത്തകകളെ കേന്ദ്രം പ്രത്സോഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് നിലവിലുള്ള ഫെഡറല്‍ സംവിധാനത്തെ അടക്കം തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ മറവിൽ ബിജെപി അജണ്ട അടിച്ചേൽപ്പിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മുതലാളിമാർക്ക് തീറെഴുന്നു. സ്വാശ്രയ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പാക്കേജ് ഇന്ത്യയുടെ സ്വാശ്രയം തകർക്കുന്നു
Dikirim oleh Ramesh Chennithala pada Minggu, 17 Mei 2020