
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതീവ നിയന്ത്രണത്തോടെ കുറഞ്ഞ ദൂരപരിധിയിൽ ബസ് സർവീസുകൾ തുടങ്ങാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. നിലവിലെ സാഹചര്യം പരിശോധിച്ച ശേഷമാണ് പൊതുഗതാഗതം പുനഃസ്ഥാപിക്കു വെെകിട്ടോടെ ഇക്കാര്യത്തിൽ വ്യക്തത വരും.
അതേസമയം ഒരു ബസിൽ കേവലം 24 യാത്രക്കാരെ ആണ് അനുവദിക്കു എന്നാണ് റിപ്പോർട്ടുകൾ. സർവീസുകൾ ജില്ലക്കകത്ത് മാത്രമാണ് അനുവദിക്കു. അതേസമയം റെഡ്‌സോണുകളിലും നിയന്ത്രണ മേഖലയിലും ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല.
അതേസമയം ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് യാത്രാനുമതി നൽകിയതായി ഗതാഗതമന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി എന്ന് ദേശാഭിമാനി പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സ്വകാര്യ വാഹനങ്ങളിൽ ജില്ലാന്തര യാത്രകൾക്ക് പാസ് ആവശ്യമാണ്. യാത്രക്കാർക്ക് മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. ബസ് ടിക്കറ്റ് ചാർജിലടക്കം മാറ്റം വേണ്ടിവരും. അതേസമയം ബസ് സർവീസുകൾ എന്ന് തുടങ്ങും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Updating…