
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കോവിഡ് വെെറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ന് ആരും തന്നെ രോഗമുക്തി നേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം ജില്ലയിൽ 6, തൃശ്ശൂർ ജില്ലയിൽ4, തിരുവനന്തപുരം ജില്ലയിൽ 3, കണ്ണൂർ-ൺ ജില്ലയിൽ 3, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസർകോട്, കോഴിക്കോട്, എന്നീ ജില്ലകളിൽ രണ്ടുവീതം ആളുകൾക്കും എറണാകുളം, മലപ്പുറം, പാലക്കാട്, എന്നി ജില്ലകളിൽ ഓരോരുത്തർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂരിൽ വൈറസ് സമ്പർക്കത്തിലൂടെ ബാധിച്ച ഒരാൾ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. 7 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്നവരാണ്. 21 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്.
Content Summary: today’s reported 29 covde case in Kerala