
കൊച്ചി: കോൺഗ്രസ് നേതാവും എംഎല്‍എയുമായ
വിഡി സതീശനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. തന്നെയും കുടുംബത്തെയും സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന യുവതിയുടെ പരാതിയിലാണ് കേസ്.
വനിതാ കമ്മീഷന്റെ അധ്യക്ഷയായ ജോസഫൈന്റെ നിര്‍ദ്ദേശത്തെ തുടർന്നാണ് കേസെടുത്തതെന്നും. എംസി ജോസഫൈന്‍ ആലു പോലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കെെരളി ഓൺലൈനാണ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ച ആൾക്ക് മറുപടിയായി അശ്ലീല കമന്റുകൾ സ്വന്തം വെരിഫൈഡ് ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റു ചെയ്ത സംഭവത്തിൽ അടക്കം വിഡി സതീശൻ വിവാദത്തിൽ പെട്ടിരുന്നു.