
തിരുവനന്തപുരം: നാളെ മുതൽ സ്വകാര്യ ബസ് സർവീസ് സംസ്ഥാനത്ത് ആരംഭിക്കാനാവില്ലെന്ന് ബസുടമകൾ വ്യക്താക്കി. സർക്കാർ പുറത്തിറക്കിയ
നിബന്ധനകൾ പ്രകാരം ബസുകൾ ഓടിക്കുന്നത് പ്രായോഗികമല്ലെന്നാണ് ഉടമകളുടെ വാദം.
സാമൂഹിക അകലം പാലിച്ച് സർക്കാർ പറഞ്ഞ പ്രകാരം ആളുകളുമായി സർവീസ് നടത്തുന്നത് ഒരുകാരണവശാലും ലാഭകരമാവില്ലെന്നും ബസുടമകൾ വ്യക്താക്കി.
ഡീസൽ നികുതി അടക്കം ഒഴിവാക്കണമെന്ന താങ്കളുടെ ആവശ്യവും സംസ്ഥാന സർക്കാർ നിരസിച്ചതായും ബസുടമകൾ വ്യക്താക്കി. സ്വകാര്യ ബസുടമകൾ വീഡിയോ കോൺഫറസ് വഴി ഇന്നുതന്നെ യോഗം ചേരും. അതിനു ശേഷം നിലപാടുകൾ സർക്കാരിനെ ബോധ്യപ്പെടുത്തുമെന്ന് ബസുടമകൾ വ്യക്താക്കി.
അതേസമയം കെഎസ്ആർടിസി ബസ് സംസ്ഥാനത്ത് നാളെമുതൽ ആരംഭിക്കുമെന്ന് എകെ ശശീന്ദ്രൻ വ്യക്താക്കി. സർവീസുകൾ ജില്ലക്കുള്ളിൽ മാത്രമാണ്. നിഷേധാത്മക നിലപാട് സ്വകാര്യ ബസുടമകൾ സ്വീകരിക്കില്ലെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു. ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ വെച്ച് അടിയന്തിര യാത്രകൾ നടത്തേണ്ടവർ ഉണ്ട്. കെഎസ്ആർടിസി അടക്കം അത് പരിഗണിച്ചാണ് സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്.
Content Summary: buss sarvese not possible in owners association