
ഗുവാഹത്തി: മോദിയോരു സ്വേച്ഛാധിപതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി. പ്രമുഖ ദേശീയ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നോട്ട് നിരോധനമായിരുന്നു നരേന്ദ്ര മോഡി ആദ്യം ചെയ്ത വിഡ്ഢിത്തം. രണ്ടാമത്തെ വിഡ്ഡിത്തം ജി.എസ്.ടി നടപ്പാക്കിയതാണ്. കൃത്യമായ രീതിയിലുള്ള പദ്ധതികളോ ആസൂത്രണങ്ങളോ നടപ്പാക്കാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് പ്രധാനമന്ത്രി ചെയ്ത മൂന്നാമത്തെ ഏറ്റവും വലിയ തെറ്റെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിചാരം അദ്ദേഹത്തിന് എല്ലാമറിയാമെന്നാണ്. ഒരു കാര്യവും അദ്ദേഹം ആരുമായും ചേര്‍ന്ന് സംസാരിക്കില്ലെന്നും. ഇതൊരു സ്വേച്ഛാധിപതിയുടെ രീതിയാണെനെനും തരുണ്‍ വ്യക്താക്കി.
പദ്ധതികളോ ആസൂത്രണങ്ങളോ നടപ്പാക്കാതെ ലോക്ക് ഡൗണ്‍ ഇങ്ങനെ പ്രഖ്യാപിച്ചത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെയും. കുടിയേറ്റ തൊഴിലാളികളെയും സാരമായി തന്നെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 ലക്ഷംകോടിയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് പോലും. കുടിയേറ്റ തൊഴിലാളികള്‍ക്ക് യാതൊരുവിധ ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. തൊഴിലാളികള്‍, കര്‍ഷകർ, ചെറുകിടസംരംഭകര്‍, ദിവസവേതനക്കാര്‍, കച്ചവടക്കാര്‍, അടക്കമുള്ളവരെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതായും അദ്ദേഹം പറഞ്ഞു.