
കൊച്ചി: മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന് പരാതി നല്‍കിയ ആളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ. ഇബ്രാഹിം കുഞ്ഞിനും അദ്ദേഹത്തിന്റെ മകനുമെതിരെ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്.
രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തായും. പരാതി പിന്‍വലിക്കാന്‍ ആവിശ്യപെട്ടെന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിക്കാരൻ പറയുന്നു.
കള്ളപ്പണ കേസിലെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവും മുൻ യുഡിഎഫ് മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിനെതിരെ ഏതാനും മാസങ്ങൾക്ക് മോൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് കേസെടുത്തിരുന്നു. ഇതിൽ അന്വോഷണം നടന്ന് വരുകയാണ്.
ലീഗ് പത്രം ചന്ദ്രികയുടെ അടക്കം കള്ളപ്പണ വെളുപ്പിക്കല്‍ കേസിലെ പരാതിക്കാരനും ഗിരീഷ് ബാബുവാണ്. വി കെ ഇബ്രാഹിംകുഞ്ഞ് പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. അതേസമയം പാലാരിവട്ടം പാലം അഴിമതി കേസിലും ഇബ്രാഹിംകുഞ്ഞ് അന്വേഷണം നേരിട്ട വരികയാണ് അതിനിടയിലാണ് ഈ പുതിയ കേസ്.
Content Summary: Muslim league leader, Ibrahim kunju, vigilance case