
കൊച്ചി: രമേശ് ചെന്നിത്തലയെ കഴിഞ്ഞ ദിവസം വിമര്‍ശിച്ച് ടിക് ടോക് വീഡിയോ ചെയ്തതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരുടെ അതിരൂക്ഷ സൈബര്‍ ആക്രമണം നേരിടുന്ന ഹനാന പ്രതികരണവുമായി വീണ്ടും സോഷ്യൽ മീഡിയയിലൂടെ രംഗത്ത്.
ടിക്ടോക് രാഷ്ട്രീയം പാർട്ട് 3 എന്ന പേരിലാണ് പുതിയ വീഡിയോ. ടിക്ടോക് രാഷ്ട്രീയം പാർട്ട് ഒന്ന് എന്ന് പറഞ്ഞു ചെയ്ത വീഡിയോയ്ക്കെതിരെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ സൈബര്‍ ആക്രമണം നടത്തിയത്.
അധികാരത്തിനായി പ്രതിപക്ഷവും ജീവനുവേണ്ടി സർക്കാരും പൊരുതുകയാണെന്ന് ഹനാന്‍ പുതിയ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഒരു പെൺകുട്ടി സമൂഹത്തിൽ പ്രതികരിച്ചുപോയാല്‍ പിന്നെ പ്രതിപക്ഷ നേതാവിന് ഉസ്മാനെ വിളിക്കാനൊന്നും നേരമില്ല.
പിന്നെ സതീശന്‍ ആൻ ടീമിന്‍റെ ഭരണിയാണ് കോൺഗ്രസുകാരുടെ മെയിന്‍ ഐറ്റമെന്നും. ശരീരാവയവങ്ങളുടെ അടക്കം കണക്കെടുപ്പ് നടത്തി സെെബർ പോരാളികൾ ബോഡി ഷെയ്മിംഗിന് നടത്തുകയാണെന്നും ഹനാൻ വീഡിയോയിൽ പറയുന്നു.
അശ്ലീല കമന്റുകൾ ഇട്ട ഇവരോടൊക്കെ ഒന്നേ ചോദിക്കാനുള്ളയെന്നും. നിങ്ങളുടെ അമ്മയ്ക്കും പെങ്ങള്‍ക്കമുള്ളതില്‍ നിന്നെന്താണ് വ്യത്യാസമെന്നും ഹനാൻ ചോദിക്കുന്നു. എന്നെപോലെ 10 പെൺകുട്ടികൾ എതിർത്തു നാളെ സംസാരിച്ചാൽ.
പൊതുജനം ചിന്തിക്കുക. വരുന്ന തെരഞ്ഞെടുപ്പിന് പ്രതിപക്ഷം ഭരണത്തിൽ വന്നാല്‍ കേരളത്തിലെ പെൺകുട്ടികളുടെ സുരക്ഷ എന്താകുമെന്നും ഹനാന്‍ ടിക് ടോക് വീഡിയോയിലൂടെ ചോദിക്കുന്നു.
Dikirim oleh Hanan Hanani pada Selasa, 19 Mei 2020
Content Summary: hanan tiktok video