
തിരുവനന്തപുരം: ഇന്നുമുതൽ ജില്ലയുടെ പരിധിക്കുള്ളിൽ കെഎസ്ആർടിസി ബസ് ഓടിത്തുടങ്ങി. രാവിലെ ഏഴുമണി മുതൽ ആദ്യ ഘട്ടമായി രാത്രി 7 മണിവരെ 1850 ബസുകൾ സർവീസ് നടത്തുമെന്നാണ് മന്ത്രി ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയത്.
സാധാരണക്കാരുടെ യാത്രക്കാരുടെ ആവശ്യം അനുസരിച്ചുള്ള സർവീസാണ് കെഎസ്ആർടിസി നടത്തുന്നത്. പിന്നിലെ വാതിൽ വഴി കയറുന്ന യാത്രക്കാരൻ മുന്നിലെ വാതിൽ വഴി ഇറങ്ങണം.
അതേസമയം 50 ശതമാനത്തോളം സീറ്റുകളിൽ മാത്രം ഇരിക്കാനാണ് അനുമതി. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും. കൈകൾ ശുചിയാക്കണമെന്നും നിബന്ധനകളുണ്ട്.