
കൊച്ചി: മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ നായനാരുടെ ചരമ വാർഷികദിനത്തിൽ നായനാരുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. 50,001 രൂപയാണ് നയനാരുടെ കുടുംബം സംഭാവനയായി നൽകിയത്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ പി രാജീവ്, സി.എൻ മോഹനൻ എന്നിവരെത്തിയാണ് തുക കെെപറ്റിയത്.
നായനാരുടെ മകൾ ഉഷ, ഭാര്യ ശാരദ, മകൻ വിനോദ്, ഭാര്യ ധന്യ എന്നിവരിൽ നിന്നാണ് തുക കൊച്ചിയിലെ വീട്ടിലെത്തി ഏറ്റുവാങ്ങിയത്. കഴിഞ്ഞദിവസമാണ് നയനാരുടെ ചരമവാർഷികം സിപിഎം നേത്യത്വത്തിൽ ആചരിച്ചത്.