
തിരുവനന്തപുരം : വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്നവരെല്ലാം രോഗവാഹകരോ മാറ്റി നിര്‍ത്തപ്പെടേണ്ട ആളുകളോ അല്ലെന്ന് പിണറായി വിജയന്‍. ചില ആളുകൾ നടത്തുന്ന കുപ്രചരണങ്ങളില്‍ ആരും വീണുപോകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികളുടെ കൂടീ നാടാണ് കേരളം. അവര്‍ക്കുമുന്നില്‍ ഒരുവാതിലും കൊട്ടിയടയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരുടെയെങ്കിലും അലംഭാവമോ കുറ്റമോ കൊണ്ടല്ല. കോവിഡ് നാട്ടിലേക്ക് കടന്നുവന്നതും. രോഗബാധയുണ്ടായത് മൊത്തം പുറത്തു നിന്ന് എത്തിയവര്‍ക്കാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഞാൻ പറഞ്ഞത് ചിലർ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സഹോദരങ്ങളായവർക്ക് വരാനവകാശമുള്ള മണ്ണിലേക്ക് തന്നെയാണ് വരുന്നതെന്നും മുഖ്യമന്ത്രി. പറഞ്ഞു. അവരെ സംരക്ഷിക്കുന്നതിനോടോപ്പം
തന്നെ ഇവിടെയുള്ളവര്‍ സുരക്ഷിതരാവുകയും വേണമെന്നും.
സംസ്ഥാനത്തിന്റെ അതിർത്തിയിൽ അടക്കം നിയന്ത്രണമില്ലാതെ വന്നാല്‍ റെഡ് സോണില്‍നിന്ന് എത്തുന്ധവർ അടക്കം എല്ലാവരുമായി അടുത്തിടപഴകും അത് അപകടമുണ്ടാക്കുമെന്നും അതിനാലാണ് വാളയാറിൽ അടക്കം സർക്കാർ ശക്തമായ നിലപാട് തന്നെ സ്വീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
വരുന്ന ആളുകളിൽ ഭൂരിഭാഗം ആളുകളും രോഗബാധയില്ലാത്തർ ആണ്. ചിലര്‍ രോഗ ബാധിതരുമാണ്. എന്നാൽ വരുമ്പോള്‍തന്നെ കോവിഡ് വാഹകരെ തിരിച്ചറിയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തം ഘട്ടത്തില കര്‍ക്കശ സുരക്ഷ മാനദണ്ഡം പാലിക്കുകമാത്രമെ വഴിയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയും വരുന്നവരുടെ രക്ഷയും ആവശ്യമാണ്.
Media Briefing
Dikirim oleh Pinarayi Vijayan pada Rabu, 20 Mei 2020