
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തുടനീളം ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ 2ാം ഘട്ടഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ സർക്കാർ പുറത്തിറക്കി.
ആളുകളുടെ സ്‌പര്‍ശനം ഇല്ലാതെ തന്നെ സാനിറ്റൈസര്‍ ലഭ്യമാകുന്ന ഡിസ്‌പെന്‍സറെന്ന ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന മെഷീനാണ് ഇത്. സാനിറ്റൈസര്‍ ഓട്ടോമാറ്റിക് മെഷീന്റെ വിതര ഉദ്ഘാടനം മന്ത്രി ശൈലജ നിര്‍വഹിച്ചു.
സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, വനിത ശിശുവിതരണവകുപ്പ്, സാമൂഹ്യസുരക്ഷ മിഷന്‍ അടക്കം സംയുക്തമായിട്ടാണ് ഓട്ടോമാറ്റിക് മെഷീന്‍ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുക.