fbpx
KeralaPravasi

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും സ്വീകരിക്കും; ആരെയും പുറം തള്ളില്ല: ആശങ്ക വേണ്ട! മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന എല്ലാ ആളൂകളേയും തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ എല്ലാവരെയും ഒരുമിച്ച് കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തും മറ്റുസംസ്ഥാനങ്ങളിലുമുള്ളത് ലക്ഷക്കണക്കിന് മലയാളികളാണ്.

രോഗവ്യാപനം സംസ്ഥാനത്ത് നിന്നും രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ കരുതലോടെ തന്നെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരെയും പുറം തള്ളുന്ന നയം ഉണ്ടാകില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

പുറത്ത് നിന്ന് വരുന്നവർക്ക് ശരിയായ രീതിയിൽ പരിശോധനയും ക്വാറന്റൈനും വേണം. അതിനാലാണ് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്

ഇവിടെയുള്ളവരുടേയം ഇത്തരത്തില്‍ വരുന്നവരുടേയും അടക്കം ആരോഗ്യസംരക്ഷണത്തിന് ഈ രജിസ്‌ട്രേഷന്‍ ഒഴിച്ചുകൂടാത്തതാണെന്നും പിണറായി വിജയൻ പറഞ്ഞു. ആരോടും ഒരുതരത്തിലും ഉള്ള വിവേചനവുമില്ലെന്നും. മറ്റു പോം വഴികൾ ഇല്ലാത്തത് കൊണ്ടാണ് ഇത്തരം നിയന്ത്രണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ഇല്ലെങ്കില്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും. സമൂഹ വ്യാപനത്തിലേക്ക് തന്നെ അത് ചെന്നെത്തുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close