fbpx
KeralaPravasi

പാവപ്പെട്ട പ്രവാസികളിൽ നിന്ന് ക്വാറന്റീൻ പണം ഈടാക്കില്ല; ക്വാറന്റീന്‍ ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്നവരിൽ നിന്ന് മാത്രം; പ്രതിപക്ഷ ആരോപണങ്ങളെ പൊളിച്ചടുക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ ക്വാറന്റീന്‍ ചിലവ് ഈടാക്കുന്ന കാര്യങ്ങളിൽ കൂടുതൽ വിശദീകരണവുമായി മുഖ്യമന്ത്രി. സർക്കാരിന്റെ തീരുമാനംമൂലം ഒരു പാവപ്പെട്ടവർക്കും പ്രയാസമുണ്ടാകില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

ക്വാറന്റീൻ ചിലവ് പ്രവാസികളിൽ നിന്നും ഈടാക്കാനുള്ള തീരുമാനം സംസ്ഥാനത്ത് പലതരത്തിലുള്ള തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ യാതൊരു വിധ ആശങ്കയുടെയും ആവശ്യമില്ലെന്നും. സംസ്ഥാനത്ത് എത്തുന്ന പാവപ്പെട്ടവർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ക്വാറന്റീയിനിന്റെ ചിലവുകൾ താങ്ങാൻ കഴിയുന്ന ആളുകളുണ്ട്. അവരിൽനിന്നാണ് അതീടാക്കുകയെന്നാണ് സർക്കാരിന്റെ നിലപാട്. വിദേശത്തുനിന്ന് എത്തുന്നവർക്ക് ആദ്യ 7 ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ തന്നെ വേണം. സാധിക്കുന്നവർ അതിന്റെ ചിലവുകൾ വഹിക്കും എന്നതാണ് കരുതുന്നത്.

എന്നാൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെങ്കിൽ ഇളവുകൾ സർക്കാർ നൽകുമെന്നും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചികിത്സ അടക്കം സൗജന്യമാണെന്നാണ് സർക്കാർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും. അതിന്റെ ചിലവുകൾ സംസ്ഥാനം സർക്കാർ വഹിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അതേസമയം പ്രവാസികളെ ചാർട്ടർ ചെയ്ത വിമാനത്തിൽ തിരികെയെത്തിക്കുന്നതിൽ സംസ്ഥാനസർക്കാരിന് ആതൊരുവിധ എതിർപ്പുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ മുതൽ ക്വാറന്റീന്‍ ചിലവ് പാവപെട്ട പ്രവാസികളിൽ നിന്നടക്കം സർക്കാർ ഈടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രചരണം സോഷ്യൽ മീഡിയ വഴി പ്രതിപക്ഷം നടത്തിയിരുന്നു. ഇത് ശ്രദ്ദിയിൽ പെട്ടതോടെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയത്. ഇതോടെ പ്രതിപക്ഷത്തിന് ഉണ്ടായിരുന്ന അവസാന പിടിവള്ളിയും കെെവിട്ട് പോയ അവസ്ഥയാണ്.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close