കേരളത്തിന്റെ കൊറോണ പ്രതിരോധം അത്ഭുതപ്പെടുത്തു; കേരള മോഡലിനെ പ്രശംസിച്ച് അമര്‍ത്യസെന്നും നോം ചോംസ്‌കിയും

തിരുവനന്തപുരം: കേരളം കൊവിഡ് വെെറസിനോട് പ്രതികരിച്ചരീതി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ സാമൂഹ്യ വിമര്‍ശകനും തത്വചിന്തകനുമായ നോം ചോംസ്കി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഡയലോഗ് എന്ന സംവാദ പ്രോഗ്രാമിൽ സംസാരിക്കവെയാണ് കേരളത്തെ ചോംസ്കി പ്രശംസിച്ചത്. കോവിഡിനെ കേരളത്തെപ്പോലെയുള്ള വളരെ കുറച്ച് സ്ഥലങ്ങളേ മികച്ച രീതിയിൽ നേരിട്ടിട്ടുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളം പൊതു വിദ്യാഭ്യാസ മേഖലയിൽ വളര്‍ത്തിയെടുത്ത ശക്തമായ സംവിധാനവും. മെച്ചപ്പെട്ട രീതിയിലുള്ള ആരോഗ്യ ശൃംഖലയുമാണ് കൊറോണ എന്ന മാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ സഹായിച്ചതെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും.നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യസെന്‍ വ്യക്താക്കി.

കോവിഡിന് എതിരായ പോരാട്ടത്തില്‍ ഏറ്റവും ശരിയായ രീതിയിൽ ചുവടുവയ്പ് നടത്തിയ കേരളത്തിന് അഭിമാനിക്കാന്‍ വകയുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്ത് കേന്ദ്രം നടപ്പാക്കിയ ലോക്ഡൗണ്‍ രീതി സംശയാസ്പദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്ഡൗണ്‍ പൊതുസമൂഹവുമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യൂണിയനുകളുമായും രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുമായും ആശയവിനിമയം ഇക്കാര്യത്തിൽ നടത്തേണ്ടിയിരുന്നതായും അത് ഉണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയ ലോക്ഡൗണ്‍ അടിച്ചേല്‍പ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് അന്ന് കിട്ടുന്ന വരുമാനംകൊണ്ട് ജീവിക്കുന്ന ആളുകൾക്ക് ഇതൊരു ദുരന്തമായി മാറിയതായും അദ്ദേഹം പറഞ്ഞു.

വീഡിയോ ഇവിടെ കാണാം

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button