fbpx
KeralaTechnology

ചെെനിസ് ആപ്പുകളുടെ നിരോധനം ഗുണം ചെയ്യുക അമ്പാനിക്ക് തന്നെ ; ഷെയർ ഇറ്റ്, എക്സെന്‍ഡർ, യുസി ബ്രൗസർ ആപ്പുകൾ നിരോധിച്ചതോടെ; ജിയോയുടെ ബ്രൗസറിന്റേയും ഫയൽ ഷെയറിംഗ് ആപ്പിന്റെയും ഡൗൺലോഡ് 10 മില്യണിലേക്ക്

തിരുവനന്തപുരം: രാജ്യത്ത് ടിക്ടോക്, യുസി ബ്രൗസർ, ഷെയർ ഇറ്റ്, എക്സെന്‍ഡര്‍ അടക്കം 59 ചെെനിസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെയാണ് നിരോധിച്ചത്. ദേശസുരക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് ഈ നിരോധനം ഏർപ്പെടുത്തിയത്. അതേസമയം ആ നിരോധനം കൊണ്ട് ഏറ്റവും കൂടുതൽ ഗുണം ലഭിക്കുക മോദിയുടെ തന്നെ ഉറ്റ സുഹൃത്തായ അമ്പാനിക്ക് തന്നെയാണ്.

അതിലെ പ്രധാന കാരണം യൂസി ബ്രൗസർ, എക്സെന്‍ഡര്‍, ഷെയറിറ്റ് അടക്കമുള്ള ആപ്പുകളുടെ നിരോധനമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ഉള്ള ആപ്ലിക്കേഷനുകൾ ആണ് ഇവ മൂന്നും. ഇന്ത്യക്കാരെ സമ്പന്തിച്ചിടത്തോളം ഈ ആപ്ലിക്കേഷനുകൾ ഒഴിച്ചുകൂടാനാകാത്തവയാണ്.

രാജ്യത്ത് മിക്കയിടത്തും 4 ജി ലഭ്യമാണെങ്കിലും മികച്ച സ്പീഡിൽ വെബ്സൈറ്റുകൾ തുറക്കണമെങ്കിൽ യുസി ബ്രൗസർ തന്നെ വേണം. കൂടാതെ ഗൂഗിൾ വാണിങ്ങിനെ തുടർന്ന് എല്ലാത്തരം പരസ്യങ്ങളും ഡിസബിൾ ചെയ്യാനുള്ള ഓപ്ഷൻ അടക്കം ബ്രൗസറിൽ ലഭ്യമാക്കിയിരിന്നു. ഇതോടെയാണ് ആപ് കൂടുതൽ ഹിറ്റ് ആയതും. കൂടാതെ യുസി ബ്രൗസറിലെ വാർത്ത അറിയാനും വീഡിയോ കാണാനുമുള്ള സൗകര്യം ഏത് പ്രായക്കാരേയും ആകർഷിക്കുന്നതാണ്.

സമാനമായ രീതിയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ അമ്പാനിയുടെ ജിയോയ്ക്കും വെബ്ബ് ബ്രൗസറണ്ട്. യൂസി ബ്രൗസറിലെ എല്ലാ ഫീച്ചറുകളും അതിലും ലഭ്യമാണ്. എന്തുകൊണ്ടൊ ലോഞ്ച് ചെയ്തു രണ്ട് കൊല്ലം കഴിയുമ്പോഴും ആപ്പ് ഹിറ്റല്ല. യുസി ബ്രൗസർ നിരോധനത്തിന് പിന്നാലെ ആപ്ലിക്കേഷന്റെ ഡൗൺലോഡിങ്ങ് നല്ല രീതിയിൽ കൂടിയുണ്ട്. ആപ്പ് 10 മില്യൺ ഡൗൺലോഡിലേക്ക് കുതിക്കുകയാണ്.

ഇന്ത്യക്കാരെ സമ്പന്തിച്ചിടത്തോളം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പാട്ട് കേൾക്കാനോ, സിനിമ കാണാനോ വലിയ താൽപര്യമില്ല. ഭൂരിപക്ഷം ആളുകളും സിനിമ പാട്ട് എന്നിവ ഡൗൺലോഡ് ചെയ്ത ശേഷം എക്സേണ്ടർ, ഷെയറിറ്റ് മുതലായ ഫോൺ വാങ്ങുമ്പോൾ തന്നെ ഇൻസ്റ്റാൾ ചെയ്ത് ലഭിക്കുന്ന ഈ സോഫ്റ്റ്‌വെയർ വഴി മറ്റ് ഫോണുകൾ ലാപ്ടോപ്പ് മുതലായ ഡിവെെസിലേക്ക് അയച്ച് വാങ്ങുകയാണ് പതിവ്.

ഈ മേഖലയിലും ആതിപത്യം ഉറപ്പിക്കാൻ അമ്പാനിയുടെ ജിയോ ഒരു ശ്രമം നടത്തിയെങ്കിലും പാളിപോകുകയാണ് ചെയ്തത്. share it എന്ന സോഫ്റ്റ്‌വെയറിൽ പരസ്യം കൊണ്ട് ഉപഭോക്താക്കൾ പൊറുതി മുട്ടിയപ്പോളാണ്. പരസ്യരഹിത ആപ്പുമായി ജിയോയുടെ കടന്ന് വരവ്. എന്നാൽ രണ്ടാം സ്ഥാനത്ത് നിന്ന ഫയൽ ഷെയറിംഗ് ആപ്ലിക്കേഷനായ Xender പരസ്യം ഒഴിവാക്കി കടന്ന് വന്നതോടെ ജിയോയുടെ jio switch ഫയൽ ഷെയറിംഗ് ആപ്പിന്റെ ഭാവി തുലാസിലായി. ആപ്ലിക്കേഷൻ രണ്ടര കൊല്ലമായിട്ടും കാര്യമായ ചലനം ഉണ്ടാക്കിയില്ല. എന്നാൽ ഈ നിരോധനത്തോടെ jio switch 10 മില്യൺ ഡൗൺലോഡിലേക്ക് കടക്കുകയാണ്.

ഈ നിരോധനം ഭാവിയിൽ ഏറ്റവും കൂടുതൽ ഉപകാരപെടുക ജിയോയ്ക്ക് തന്നെയാണ്. കാരണം യൂസി ബ്രൗസറിന്റെ നിലവിലെ ഡൗൺലോഡ് 500 മില്യൺ ആണ്. ഷെയർ ഇറ്റിന്റെ ഡൗൺലോഡ് 1 ബില്യണും. എക്സേണ്ടറിന്റെ ഡൗൺലോഡ് 100 മില്യണുമാണ്. ഇത് ഗൂഗിൾ പ്ലേസ്റ്റോർ വഴി മാത്രമുള്ള കണക്കാണ്. മറ്റ് ആപ്സ്റ്റോറുകൻ വഴിയുള്ള മൊത്തം ഉള്ള ഡൗൺലോഡ് ഇതിന്റെ പത്തിരട്ടിക്ക് മുകളിൽ എങ്കിലും വരും.

അമ്പാനിയുടെ തന്നെ Reliance corporate IT Park limited ന്റെ ജിയോ ബ്രൗസറും. Reliance retail Ltd യുടെ പേരിൽ ഉള്ള ജിയോ സ്വിച്ച് എന്ന മൊബെെൽ ആപ്ലിക്കേഷനുകളും മില്യൺ ഡൗൺലോഡിലേക്ക് കടന്നാൽ സ്വഭാവികമായും പ്രസ്തുത സോഫ്റ്റ്‌വെയർ വഴി ലഭിക്കുന്ന ലഭിക്കുന്ന കോടികളുടെ വരുമാനം മുകളിൽ പറഞ്ഞ റിലയൻസിന്റെ കമ്പനികൾക്ക് തന്നെ ലഭിക്കും. അത് വഴി മൊബെെൽ ആപ്ലിക്കേഷൻ മേഖലയിലും റിലയൻസിന് ചുവടുറപ്പിക്കാൻ ആകും.

പ്രമുഖ മാധ്യമം ജിയോയുടെ ഈ ആപ്ലിക്കേഷന് വേണ്ടി പ്രചാരണം നടത്തിയ ചിത്രം
SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close