സംസ്ഥാനത്ത് ബസ് ചാര്‍ജിൽ വർധന; വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിക്കില്ല ; പുതിയ നിരക്ക് ഇങ്ങനെ


തിരുവനന്തപുരം: ബസ് ചാർജ് സംസ്ഥാനത്ത് വർധിച്ചു. ചാർജ് വർധനവിന് മന്ത്രിസഭ യോഗമാണ് അനുമതി നൽകിയത്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ നിർദേശ പ്രകാരമാണ് വർധനവ്.
അതേസമയം മിനിമം ചാർജിൽ അടക്കം മാറ്റമുണ്ടാവില്ലെന്നും മന്ത്രി സഭാ യോഗം വ്യക്തമാക്കി.2 അര കിലോമീറ്ററിന് എട്ട് രൂപയായാണ് ബസ് ചാർജ് വർധിപ്പിച്ചത്. മുൻപ് ഇത് 5 കിലോമീറ്ററിനായിരുന്നു എട്ടുരൂപ ആയിരുന്നു.
ഇനി മുതൽ 5 കിലോമീറ്റർ പോകാൻ 10 രൂപ ബസ് ചാർജ് നൽകേണ്ടി വരും ജനങ്ങൾക്ക്. വിദ്യാർഥികളുടെ യാത്ര നിരക്ക് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രിസഭ യോഗം തള്ളിയിട്ടുണ്ട്.