fbpx
EntertainmentKerala

ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്, നിങ്ങളുടെ കളരിയല്ലീത് ; മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഹരീഷ് പേരടി

തിരുവനന്തപുരം: സ്വര്‍ണം കടത്ത് കേസിൽ പ്രതിപക്ഷം ഉൾപെടെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വ്യാജ ആരോപണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.

ആരുടെയും പെട്ടിതാങ്ങി നടന്ന് നേതാവായ ആളല്ല മുഖ്യമന്ത്രി പിണറായി വിജയനെന്നും. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ഹരീഷ് പേരടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ …സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം …ഏല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വർഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പിൽ നാല് സഖാക്കളെയും കൂട്ടി പ്രശ്ന ബാധിത സ്ഥലങ്ങളിൽ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളിൽ കയറി നിന്ന് മതസൗഹാർദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവൽക്കരണം നടത്തിയ സഖാവാണ്…കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?…”ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്…നിങ്ങളുടെ കളരിയല്ലീത്”.. ഇത് വേറെ കളരിയാണ്..വയറ് നിറഞ്ഞവർക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി .

ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ …സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം …ഏല്ലാവരും…

Posted by Hareesh Peradi on Tuesday, 7 July 2020

Content Summary: actor hareesh peradi Facebook post. Cm pinarayi Vijayan

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close