fbpx

മുന്നണിയെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തി; ജയശങ്കറിനെതിരെ കർശന നടപടിയുമായി സിപിഐ

കൊച്ചി: സിപിഐഎം വിരോധിയും സിപിഐ നേതാവുമായ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ സിപിഐയുടെ അച്ചടക്ക നടപടി. പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പാര്‍ട്ടിക്കും പരിപാടികള്‍ക്കുമെതിരെ ടിവി ചാനലുകൾ അടക്കമുള്ള മാധ്യമങ്ങൾ വഴി നടത്തിയ പരാമര്‍ശങ്ങളിലാണ് പുതിയ നടപടി

ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലുള്ള സിപിഐയുടെ സെലിബ്രിറ്റി അംഗമാണ് അഡ്വകാ ജയശങ്കര്‍. ഇടതുപക്ഷ ജനാധിപത്യമുന്നണിയേയും മുന്നണി സംവിധാനത്തെയും പ്രവര്‍ത്തനത്തേയും അഡ്വക്കേറ്റ് ജയശങ്കര്‍ മാധ്യമങ്ങൾ വഴി നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയാണ്.

സോഷ്യൽ മീഡിയയിൽ കൂടിയും ദൃശ്യ മാധ്യമങ്ങളിലൂടെയും മുന്നണിക്കെതിരെ അപകീര്‍ത്തികരമായ പരസ്യ വിമര്‍ശനങ്ങൾ നടത്തിയെന്നും സിപിഐയുടെ ബ്രാഞ്ച് യോഗം കണ്ടെത്തി ഇത് യോഗത്തിൽ വിലയിരുത്തുകയും ചെയ്തു.

ജനറലബോഡി അഡ്വക്കേറ്റ് ജയശങ്കറിനെതിരെ അച്ചടക്ക നടപടി തന്നെ സ്വീകരിക്കണമെന്നാണ് ഐക്യകണ്‌ഠേനേ തീരുമാനിച്ചത്. അതേസമയം പാര്‍ട്ടിയുടെ നടപടി താൻ അംഗീകരിക്കുന്നാതായി അഡ്വക്കേറ്റ് ജയശങ്കര്‍ പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button