fbpx
KeralaWorld

ലോകത്തെ സ്വാധീനിച്ച 50 പേരുടെ പട്ടികയില്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും ; അഭിപ്രായ വോട്ടിങ്ങുമായി ബ്രിട്ടീഷ് പത്രം

ലണ്ടന്‍: കൊവിഡ് കാലഘട്ടത്തിൽ രാജ്യത്തെ ഏറ്റവും മികച്ച 50 ചിന്തകരുടെ പട്ടികയില്‍ കെ.കെ ശൈലജ ടീച്ചറും. ഏറ്റവുംമികച്ച ലോകത്തിന്റെ പലഭാഗത്ത് നിന്നുള്ള ചിന്തകരെ കണ്ടെത്താനായി ലണ്ടനിൽ പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാസിക പ്രസിദ്ധീകരിച്ച 50 അംഗ പട്ടികയിലാണ് ശെെല ടീച്ചറും ഇടംപിടിച്ചത്.

സംസ്ഥാനത്തെ ഗുരുതരമായി ബാധിച്ച കൊവിഡ് കാലത്തേയും. നിപ്പാകാലത്തേയും മന്ത്രി കാഴ്ചവെച്ച മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ടീച്ചറെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

2020 ലെ ഞങ്ങളുടെ വിജയികളെ കണ്ടെത്താന്‍ വായനക്കാരോട് സഹായിക്കുകയെന്ന കുറിപ്പോടെയാണ് പ്രോസ്‌പെക്ട് മാസിക 50 പേരുടെ പേര് പ്രസിദ്ധീകരിച്ചത്.

വീണ്ടും നമ്മുടെസമയത്തെ രൂപപ്പെടുത്താന്‍ സഹായിക്കുന്ന തത്വചിന്തകരെയും, ശാസ്ത്രജ്ഞന്മാരെയും, എഴുത്തുകാരേയും പ്രോസ്‌പെക്ട് മാഗസിൻ അഭിവാദ്യം ചെയ്യുന്നതായും അവർ പറയുന്നു. ലോകത്തിൽ നിന്നുള്ള ഏവർക്കും അവരുടെ വെബ്സൈറ്റ് വഴി വോട്ട് ചെയ്യാൻ ആകും.

മാഗസിന്റെ 50 പേരുടെ പട്ടികയില്‍ ലോകത്ത് തന്നെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെച്ച ന്യൂസിലാന്റിന്റെ പ്രിയ പ്രധാനമന്ത്രി ജസീന്തയും ഉണ്ട്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും വോട്ട് ചെയ്യാം

 

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close